ബെംഗളൂരു: 17-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ ഫെബ്രുവരി 26 വരെ നടക്കും. ശാക്തീകരണമാണ് ഇത്തവണത്തെ പ്രമേയം. നടനും സംവിധായകനുമായ പ്രകാശ് രാജ് മേളയുടെ ബ്രാൻഡ് അംബാസഡറാകും. മേളയുടെ ലോഗോ മുഖ്യമന്ത്രി സിദ്ധരാമയ്യ ബെംഗളൂരുവില്‍ പ്രകാശനം ചെയ്തു.
60 രാജ്യങ്ങളിൽനിന്നുള്ള 200 സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. മൊത്തം 400 പ്രദർശനങ്ങൾ ഉണ്ടായിരിക്കും. ഓറിയോൺ മാളിലും രാജാജി നഗറിലെ ലുലു മാളിലുമുള്ള മൾട്ടിപ്ലക്സുകളിലും ചാമരാജ് പേട്ടിലെ ഡോ. രാജ്കുമാർ ഭവനിലും ബനശങ്കരിയിലെ സുചിത്ര ഫിലിം സൊസൈറ്റി തിയേറ്ററിലും ഇത്തവണ സിനിമകൾ പ്രദർശിപ്പിക്കും. ഏഷ്യൻ, ഇന്ത്യൻ, കന്നഡ വിഭാഗങ്ങളിലാണ് മത്സരം.
SUMMARY: Bengaluru International Film Festival from January 29; Prakash Raj is the brand ambassador














