ബെംഗളൂരു: കലബുറഗി-എസ്എംവിടി ബെംഗളൂരു-കലബുറഗി വന്ദേഭാരത് എക്‌സ്‌പ്രസ് (22231-22232) പുട്ടപർത്തി സത്യസായി പ്രശാന്തിനിലയം വഴി സർവീസ് നടത്തും. ജനുവരി ഒന്നുമുതൽ ഇത് പ്രാബല്യത്തില്‍ വരുമെന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു.
ബെംഗളുരു എസ്എംവിടി-കലബുറഗി വന്ദേഭാരത് (22232) ഉച്ച കഴിഞ്ഞ് 2.40നു പുറപ്പെട്ട് യെലഹങ്ക (3.05), പ്രശാന്തി നിലയം (4.23), അനന്തപുർ (5.33), ഗുണ്ടക്കൽ (6.37), മന്ത്രാലയം റോഡ് (7.48), റായ്ച്ചൂർ (8.18), യാദ്ഗീർ (9.03) വഴി രാത്രി 10.45ന് കലബുറഗിയിലെത്തും.
കലബുറഗി-ബെംഗളുരു എസ്എംവിടി വന്ദേഭാരത് (22231) രാവിലെ 6.10നു പുറപ്പെട്ട് യാദ്ഗീർ (6.48), റായ്ച്ചൂർ (7.38), മന്ത്രാലയം റോഡ് (7.58), ഗുണ്ടക്കൽ (9), അനന്തപുർ (10.03), പ്രശാന്തി നിലയം (11), യെലഹ ങ്ക (12.28) വഴി 2.10ന് എസ്എംവിടിയിലെത്തിച്ചേരും.
SUMMARY: Bengaluru-Kalaburagi Vande Bharat allowed to stop at Prasanthi Nilayam














