ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം സംഘടിപ്പിക്കുന്ന ഓണാഘോഷപരിപാടി ഓണാരവംസെപ്തംബര്‍ 14 ന് കോരമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ നടക്കും. ഓൺലൈൻ പൂക്കള മത്സരവും, പായസ മത്സരവും, കലാപരിപാടികളും, ഓണസദ്യയും, പൊതുയോഗവും, ദുർഗ വിശ്വനാഥും ജോബി ജോണും സംഘവും അവതരിപ്പിക്കുന്ന മെഗാഷോയും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രസിഡന്റ് ജോജോ പി ജെയുടെ അധ്യക്ഷതയില്‍ നടന്ന കൂടിയാലോചന യോഗത്തില്‍ സെക്രട്ടറി ഷിബു ശിവദാസ്, അരുൺ ജോർജ്, സജീവ് ഇ. ജെ, പ്രിജി വി, അഡ്വ. മെന്റോ ഐസക്, മധു കലമാനൂർ, വിജയൻ തോന്നൂർ, ചാർളി മാത്യു, ഷാജു ദേവസി, രവിചന്ദ്രൻ, ടോണി, സൈമൺ, ഗോപാലകൃഷ്ണൻ, ഓമന ജേക്കബ്, ജെസ്സി ഷിബു, അബിൻ മാത്യു, ഡോ മൃനാളിനി, അശ്വതി എന്നിവർ പങ്കെടുത്തു. യോഗത്തില്‍ ഓണസദ്യയുടെ കൂപ്പൺ പ്രകാശനവും നടത്തി.
SUMMARY: Bengaluru Malayali Forum ‘Onaravam 2025’ on September 14