ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ ട്രെയിൻ സർവീസുകൾ ദീർഘിപ്പിച്ചു.
ഡിസംബർ 31 ന്, നാദപ്രഭു കെമ്പെഗൗഡ സ്റ്റേഷൻ മജസ്റ്റിക്കിൽ നിന്ന് നാല് ദിശകളിലേക്കും – പർപ്പിൾ ലൈനിലെ വൈറ്റ്ഫീൽഡ്, ചല്ലഘട്ട, ഗ്രീൻ ലൈനിലെ മാധവാര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് – അവസാനത്തെ നമ്മ മെട്രോ ട്രെയിൻ പുലർച്ചെ 2.45 ന് പുറപ്പെടും.
ಹೊಸ ವರ್ಷ 2026ರ ಸಂಭ್ರಮಕ್ಕೆ ಮೆಟ್ರೋ ಸೇವೆ ವಿಸ್ತರಣೆ
BMRCL Extends Metro Services on New Year’s Eve 2026 pic.twitter.com/bpVzOrqepi
— ನಮ್ಮ ಮೆಟ್ರೋ (@OfficialBMRCL) December 29, 2025
പർപ്പിൾ ലൈനിൽ വൈറ്റ്ഫീൽഡിൽ നിന്നുള്ള അവസാന മെട്രോ ട്രെയിൻ പുലർച്ചെ 1.45 നും ചല്ലഘട്ടയിൽ നിന്ന് പുലർച്ചെ 2 മണിക്കും പുറപ്പെടും. തുടർന്ന്, ഗ്രീൻ ലൈനിൽ മാധവാര സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നുള്ള അവസാന ട്രെയിനുകൾ പുലർച്ചെ 2 മണിക്ക് പുറപ്പെടും.
യെല്ലോ ലൈനിൽ ബൊമ്മസാന്ദ്രയിൽ നിന് അവസാന ട്രെയിൻ പുലർച്ചെ 1.30 ന് പുറപ്പെടും. ആർവി റോഡിൽ നിന്ന് അവസാന ട്രെയിൻ പുലർച്ചെ 3 മണിക്ക് പുറപ്പെടും.
എംജി റോഡ് സ്റ്റേഷൻ രാത്രി 10 മണി മുതൽ അടച്ചിടും
പുതുവത്സര ആഘോഷങ്ങൾ, പബ്ബുകൾ, പരിപാടികൾ എന്നിവ കാരണം എംജി റോഡ് ഭാഗത്തെ ജനതിരക്ക് പരിഗണിച്ച് ഡിസംബർ 31 ന് രാത്രി 10.00 മണി മുതൽ എംജി റോഡ് സ്റ്റേഷൻ അടച്ചിടുമെന്ന് ബിഎംആർസിഎല്ലിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. എന്നിരുന്നാലും, അടുത്തുള്ള ട്രിനിറ്റി, കബ്ബൺ പാർക്ക് സ്റ്റേഷനുകളിൽ മെട്രോ ട്രെയിനുകൾ നിർത്തുന്നത് തുടരും.
ടിക്കറ്റ് കൗണ്ടറുകളിലെ നീണ്ട ക്യൂ ഒഴിവാക്കാൻ, ഡിസംബർ 31 ന് രാത്രി 11.00 മണിക്ക് ശേഷം ട്രിനിറ്റി, കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനുകളിലെ ടോക്കൺ വിൽപ്പന നിർത്തലാക്കും. ഈ സ്റ്റേഷനുകളിൽ നിന്ന് രാത്രി 11.00 മണിക്ക് ശേഷം യാത്ര ചെയ്യുന്ന യാത്രക്കാർ ക്യുആർ ടിക്കറ്റുകൾ വഴി മുൻകൂറായി മടക്കയാത്രാ ടിക്കറ്റുകൾ വാങ്ങുകയോ മതിയായ ബാലൻസുള്ള സ്മാർട്ട് കാർഡുകൾ ഉപയോഗിക്കുകയോ ചെയ്യണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
SUMMARY: Bengaluru Namma Metro service hours extended for New Year celebrations














