ബെംഗളൂരു: നഗരത്തിൽ ജൂലൈയിൽ 25% കുറവ് മഴയാണ് ലഭിച്ചതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ. ജൂലൈയിൽ ശരാശരി 86.4 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. 116.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്താണിത്.
എന്നാൽ ഓഗസ്റ്റ് 12ന് ശേഷം കാലവർഷം നഗരത്തിൽ ശക്തമാകാൻ സാധ്യതയുണ്ട്. അതുവരെ ഒറ്റപ്പെട്ട മഴയ്ക്കും മണിക്കൂറിനു 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. താപനില 19 ഡിഗ്രി സെൽഷ്യസ് മുതൽ 27 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞേക്കും.
SUMMARY: Bengaluru records 25 % rainfall deficit in July.