കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിന്ന് ഹൈദരാബാദിലെ ഷംഷാബാദ് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ പക്ഷിയിടിച്ചു. പൈലറ്റ് സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. വിമാനത്തില്‍ 118 യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നും എല്ലാവരും സുരക്ഷിതരാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ലാന്‍ഡിംഗിന് തൊട്ടുപിന്നാലെ വിമാനത്താവള അധികൃതരെ വിവരം അറിയിച്ചു.ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്. നേരത്തെ, നവംബര്‍ 23 ന് ജോളി ഗ്രാന്റ് വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ് മുംബൈയില്‍ നിന്ന് ഡെറാഡൂണിലേക്ക് പോയ ഇന്‍ഡിഗോ വിമാനത്തില്‍ പക്ഷി ഇടിച്ചിരുന്നു.
SUMMARY: Bird hits IndiGo flight; plane lands safely














