കോട്ടയം: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് യുഡിഎഫിന് വോട്ടു ചെയ്ത സംഭവത്തില്‍ കുമരകം ബിജെപിയില്‍ നടപടി. വിപ്പ് ലംഘിച്ച മൂന്ന് അംഗങ്ങളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരം കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടേതാണ് നടപടി.
പി കെ സേതു, സുനീത് വി കെ, നീതു റെജി എന്നിവര്‍ക്കെതിരെയാണ് പാര്‍ട്ടി സംഘടനാ നടപടി സ്വീകരിച്ചിട്ടുള്ളത്. കുമരകം പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച യുഡിഎഫ് സ്വതന്ത്രൻ എ.പി. ഗോപിക്ക് ബിജെപി അംഗങ്ങൾ വോട്ട് ചെയ്തിരുന്നു. ഇതോടെയാണ് യുഡിഎഫ് അട്ടിമറി വിജയം നേടിയത്.
SUMMARY: BJP expels three panchayat members for violating whip














