ബെംഗളൂരു: ശിവാജിനഗറിൽ നിന്ന് വിമാനത്താവളത്തിലേക്ക് ബിഎംടിസിയുടെ നോൺ എസി ബസ് ഇന്ന് സർവീസ് ആരംഭിക്കും. 293-എപി നമ്പറിലുള്ള ബസ് ഹെന്നൂർ, കന്നൂർ, ബാഗളൂർ, ബേഗൂർ വഴിയാണ് യാത്ര നടത്തുക. ശിവാജിനഗറിൽ നിന്ന് ആദ്യ യാത്ര രാവിലെ 7.05ന് ആരംഭിക്കും. രാത്രി 10നാണ് അവസാന സർവീസ്.
വിമാനത്താവളത്തിൽ നിന്നും പുലർച്ചെ 5.20ന് ആദ്യ സർവീസ് തുടങ്ങും. രാത്രി 10നാണ് അവസാന സർവീസ്.
കെങ്കേരി ടിടിഎംസിയിൽ നിന്ന് തുമക്കൂരു റോഡിലെ എയ്ട്ത് മൈലിലേക്കു ബിഎംടിസി സർവീസ് ശനിയാഴ്ച ആരംഭിക്കും. 515-ബി നമ്പറിലുള്ള ബസ് ജ്ഞാനഭാരതി മെട്രോ സ്റ്റേഷൻ, മല്ലത്തഹള്ളി ക്രോസ്, മുദ്ദിയാനപാളയ ജംക്ഷൻ, ഹീരോഹള്ളി ക്രോസ്, ആന്ദ്രാഹള്ളി, തിഗലരപാളയ, നെലഗെദിരനഹള്ളി റൂട്ടിൽ യാത്ര നടത്തും. പ്രതിദിനം 8 ബസുകൾ സർവീസ് നടത്തും.
SUMMARY: BMTC introduces new bus service to Airport