ന്യൂഡല്‍ഹി: മുംബൈയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. 6E 762 വിമാനത്തില്‍ ഏകദേശം 200 യാത്രക്കാർ ഉണ്ടായിരുന്നു. സുരക്ഷാ ഏജൻസികളുടെ പരിശോധനയില്‍ ഭീഷണി തള്ളിക്കളഞ്ഞു. ചൊവ്വാഴ്ച മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സർവീസ് നടത്തിയ വിമാനത്തിനു ഭീഷണി ലഭിച്ചതിനെത്തുടർന്ന്, പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
ആവശ്യമായ സുരക്ഷാ പരിശോധനകള്‍ പൂർത്തിയാക്കിയെന്ന് എയർലൈൻ വൃത്തങ്ങള്‍ അറിയിച്ചു. ഇൻഡിഗോ വിമാനം ലാൻഡ് ചെയ്ത സമയത്ത് ഡല്‍ഹി വിമാനത്താവളത്തില്‍ പൂർണ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. തുടർന്നായിരുന്നു പരിശോധന. എയർബസ് A321 നിയോ എയർക്രാഫ്റ്റാണ് സർവീസിന് ഉപയോഗിച്ചിരുന്നത്.
”ഞങ്ങളുടെ യാത്രക്കാർക്ക് ലഘുഭക്ഷണങ്ങള്‍ നല്‍കിയും, കൃത്യമായ വിവരങ്ങള്‍ പങ്കുവെച്ചും അവർക്കുണ്ടായ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാൻ ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്”, ഇൻഡിഗോ വക്താവ് അറിയിച്ചു.
SUMMARY: Bomb threat on Mumbai-Delhi IndiGo flight