
ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് ഇൻഡിഗോ വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി. ന്യൂഡൽഹി – പൂനെ 6E 2608 ഫ്ലൈറ്റിൽ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. 8.40ന് എത്തേണ്ട ഫ്ലൈറ്റ് 9.24നാണ് പൂനെയിൽ ലാൻഡ് ചെയ്തത്. ഇതിനു പിന്നാലെയാണ് ഭീഷണി സന്ദേശമെത്തിയത്. തുടർന്ന് വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ പരിശോധനയിൽ സംശയകരമായ ഒന്നും കണ്ടെത്തിയില്ല. ബിടിഎസി ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിയെന്ന് അധികൃതർ അറിയിച്ചു.
ജനുവരി 18 നും ഇത്തരത്തിൽ സമാനമായ സംഭവം നടന്നിരുന്നു. ഡൽഹിയിൽ നിന്ന് വഡോദരയിലേക്ക് സർവീസ് നടത്തുകയായിരുന്ന വിമാനത്തിനും ബോംബ് ഭീഷണി നേരിട്ടിരുന്നു. ഭീഷണിയെ തുടർന്ന് ഇൻഡിഗോ വിമാനം ലഖ്‌നൗവിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. വിമാനത്തിനുള്ളിലെ ശുചിമുറിയിൽ നിന്ന് ലഭിച്ച കൈപ്പടയിലുള്ള കുറിപ്പിലായിരുന്നു ബോംബ് ഭീഷണി ഉണ്ടായിരുന്നത്.
SUMMARY: Bomb threat to IndiGo flight that landed; Plane shifted to isolation bay, authorities say it is safe














