Sunday, July 13, 2025
26.8 C
Bengaluru

മാലിന്യ നിർമാർജനം; യൂസർ ഫീ നൽകാൻ കെട്ടിട ഉടമകൾക്ക് നോട്ടീസ് അയച്ച് ബിഎസ്‌ഡബ്ല്യുഎംഎൽ

ബെംഗളൂരു: മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട് യൂസർ ഫീ നൽകാൻ ഹോട്ടലുകൾ, അപ്പാർട്ട്‌മെൻ്റുകൾ, കമ്മ്യൂണിറ്റി കെട്ടിടങ്ങൾ എന്നിവയുടെ ഉടമകൾക്ക് നോട്ടീസ് അയച്ച് ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെൻ്റ് ലിമിറ്റഡ് (ബിഎസ്‌ഡബ്ല്യുഎംഎൽ).

പ്രതിദിനം 100 കിലോയിൽ കൂടുതൽ മാലിന്യം ഉത്പാദിപ്പിക്കുന്നതും സ്വന്തമായി ഖരമാലിന്യ സംസ്‌കരണ സംവിധാനമില്ലാത്തതുമായ 2,000ത്തോളം കെട്ടിട ഉടമകൾക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഉൽപ്പാദിപ്പിക്കുന്ന ഓരോ കിലോ മാലിന്യത്തിനും 12 രൂപയാണ് യൂസർ ഫീ ചുമത്തിയത്.

അപ്പാർട്ടുമെൻ്റുകൾ, ഹോട്ടലുകൾ, കമ്മ്യൂണിറ്റി കെട്ടിടങ്ങൾ, 5,000 ചതുരശ്ര അടിയിൽ കൂടുതലുള്ള മറ്റ്‌ കെട്ടിടങ്ങൾ എന്നിവയ്ക്ക് ഉപയോക്തൃ ഫീസ് ബാധകമാണ്. 2024 ഏപ്രിൽ മുതൽ മുൻകാല പ്രാബല്യത്തോടെ യൂസർ ഫീസ് അടയ്ക്കാൻ ബിഎസ്‌ഡബ്ല്യുഎംഎൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, കമ്പോസ്റ്റിംഗ് സംവിധാനമുള്ള സ്ഥാപനങ്ങൾ കിലോയ്ക്ക് 3 രൂപ നൽകിയാൽ മതി. എന്നാൽ ഇതിനെതിരെ ഹോട്ടൽ ഉടമകൾ രൂക്ഷമായ വിമർശനം ഉന്നയിച്ചു. യൂസർ ഫീ നൽകുന്നത് അധിക ബാധ്യത ആണെന്നും ഇതിനെതിരെ പരാതിപ്പെടുമെന്നും കർണാടക സ്റ്റേറ്റ് ഹോട്ടൽ അസോസിയേഷൻ പ്രസിഡൻ്റ് ചന്ദ്രശേഖർ ഹെബ്ബാർ പറഞ്ഞു.

TAGS: BENGALURU | WASTE COLLECTION
SUMMARY: Building owners recieve notice on user fees for waste collection

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കെഎൻഎസ്എസ് കുടുംബസംഗമം

ബെംഗളൂരു: കെഎൻഎസ്എസ് തിപ്പസാന്ദ്ര-സി വി രാമൻ നഗർ കുടുംബസംഗമം ഐഎസ്ആർഒ മുൻ...

വിവാദങ്ങള്‍ക്കൊടുവില്‍ ‘ജാനകി വി’ പ്രേക്ഷകരിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി: ജാനകി വി v/s സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ റിലീസ്...

ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ പ്രസിഡന്റിന് പരുക്കേറ്റതായി റിപ്പോർട്ട്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ടെഹ്‌റാന്‍: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന് പരുക്കേറ്റിരുന്നതായി ഇറാനിയൻ...

മഹാരാഷ്ട്രയിൽ നിന്ന് തട്ടിയത് ഒന്നരക്കോടി; ആറം​ഗ മലയാളി കവർച്ചാ സംഘത്തെ വയനാട്ടില്‍ സാഹസികമായി പിടികൂടി

കൽപ്പറ്റ: വയനാട്ടിൽ ആറം​ഗ ക്വട്ടേഷൻ കവർച്ചാ സംഘത്തെ പിടികൂടി പോലീസ്. മഹാരാഷ്ട്രയിൽ...

കെ ജി ശിവാനന്ദന്‍ സി പി ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി

തൃശൂർ: സി പി ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായി കെ ജി...

Topics

കാഴ്ചപരിമിതർക്ക് സുഖയാത്ര ഉറപ്പാക്കാൻ ബിഎംടിസി; ഓൺബോർഡ് സംവിധാനം കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കുന്നു

ബെംഗളൂരു: കാഴ്ച പരിമിതിയുള്ളവർക്ക് പരസഹായമില്ലാതെ ബസുകൾ തിരിച്ചറിയാനുള്ള ഓൺബോർഡ് സംവിധാനം വ്യാപിപ്പിക്കാൻ...

ബെംഗളൂരുവിലെ കനാലിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം; നെഞ്ചിൽ തമിഴിൽ പച്ചക്കുത്ത്

ബെംഗളൂരു: കെങ്കേരി ആർവി കോളജിനു സമീപത്തെ കനാലിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം...

കുടുംബ വഴക്ക്; കന്നഡ സീരിയൽ നടിയെ കുത്തിപരുക്കേൽപ്പിച്ചു, ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു: കുടുംബ വഴക്കിനെ തുടർന്ന് കന്നഡ ടിവി സീരിയൽ നടിയെ കുത്തിപരുക്കേൽപിച്ച...

ബെംഗളൂരുവിൽ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: സർജാപുര-അത്തിബെലെ 66 കെവി ലൈനിൽ അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിലെ വിവിധ...

ബെംഗളൂരുവിൽ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കും; ഡി.കെ. ശിവകുമാർ

ബെംഗളൂരു: നഗരത്തിൽ അടുത്ത 5 വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി രൂപയുടെ...

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; ബന്നാർഘട്ട മൃഗശാല പ്രവേശന ടിക്കറ്റ് നിരക്ക് ഓഗസ്റ്റ് മുതൽ വർധിക്കും

ബെംഗളൂരു: ബന്നാർഘട്ട മൃഗശാലയിലെ പ്രവേശന ടിക്കറ്റ് നിരക്ക് ഓഗസ്റ്റ് മുതൽ 20%...

പുതിയ 148 നോൺ എസി ഇലക്ട്രിക് ബസുകൾകൂടി പുറത്തിറക്കി ബിഎംടിസി

ബെംഗളൂരു: പുതിയ 148 നോൺ എസി ഇലക്ട്രിക് ബസുകൾ കൂടിയാണ് നിരത്തിലിറക്കി...

മുൻ മന്ത്രി ബി.ടി. ലളിതാ നായക് കോൺഗ്രസിൽ ചേർന്നു

ബെംഗളൂരു: മുൻ മന്ത്രി ബി.ടി. ലളിതാ നായക് കോൺഗ്രസിൽ ചേർന്നു. പാര്‍ട്ടി...

Related News

Popular Categories

You cannot copy content of this page