കോട്ടയം: അപമാനിക്കുന്ന രീതിയിലാണ് യൂത്ത് കോണ്‍ഗ്രസ് സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതെന്ന് ചാണ്ടി ഉമ്മന്‍. അപ്പോഴും പാർട്ടി തീരുമാനം അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി തീരുമാനമെടുത്ത സാഹചര്യത്തില്‍ അംഗീകരിക്കുകയാണ് ശരിയായ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്ന് യൂത്ത് കോണ്‍ഗ്രസ് ഔട്ട് സെല്‍ ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയപ്പോള്‍ താൻ ഒന്നും പറഞ്ഞില്ല. പക്ഷേ തനിക്ക് പറയാനുള്ള ഒരു ദിവസം പറയും.
പിതാവിന്‍റെ ഓർമ്മ ദിവസമാണ് തന്നെ യൂത്ത് കോണ്‍ഗ്രസിന്‍റെ സ്ഥാനത്തുനിന്ന് നീക്കിയത്”.അന്ന് തനിക്കും വളരെയധികം മാനസിക വിഷമം ഉണ്ടായിയെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ചോദ്യം പോലും ചോദിക്കാതെയാണ് തന്നെ ഒഴിവാക്കിയത്. ഇക്കാര്യം പറഞ്ഞിരുന്നെങ്കില്‍ താൻ രാജിവെച്ച് ഒഴിയുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
അബിൻ വർക്കി വളരെയധികം കഷ്ടപ്പെട്ടിട്ടുള്ള യുവ നേതാവാണ്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം നിഷേധിക്കപ്പെട്ടപ്പോള്‍ അതിന് വേദന ഉണ്ടാവുക സ്വാഭാവികമാണ്. പാർട്ടിയുടെ തീരുമാനം അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. പാർട്ടി തീരുമാനങ്ങള്‍ ഇഷ്ടമാണെങ്കിലും ഇഷ്ടമല്ലെങ്കിലും അംഗീകരിക്കണം.
അബിൻ വർക്കി കൂടുതല്‍ പരിഗണിക്കപ്പെടേണ്ട വ്യക്തിയാണ്. പുനസംഘടനയില്‍ അബിന്‍റെ കൂടി അഭിപ്രായം മാനിച്ചു വേണമായിരുന്നു തീരുമാനമെടുക്കാൻ. അങ്ങനെ ഉണ്ടായില്ല. നിലവില്‍ തീരുമാനമെടുത്ത സാഹചര്യത്തില്‍ പാർട്ടിയുടെ തീരുമാനത്തിനൊപ്പം നില്‍ക്കാൻ എല്ലാവരും ബാധ്യസ്ഥരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
SUMMARY: I was expelled in an insulting manner; Chandy Oommen MLA expresses dissatisfaction