ഇടുക്കി: ചിന്നക്കനാല്‍ ഭൂമി കേസില്‍ മാത്യു കുഴല്‍നാടന് വിജിലൻസ് നോട്ടീസ്. ജനുവരി 16ന് തിരുവനന്തപുരം വിജിലൻസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസ്. ചിന്നക്കനാലില്‍ 50 സെന്റ് അധിക ഭൂമി കൈവശം വെച്ചതിനാണ് കേസ്. വിജിലൻസ് എടുത്ത കേസില്‍ പതിനാറാം പ്രതിയാണ് മാത്യു കുഴല്‍നാടൻ.
ചിന്നക്കനാല്‍ സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമിച്ചെന്ന കേസില്‍ മാത്യു കുഴല്‍നാടനെതിരെ ഇഡിയും കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെയാണ് വിജിലൻസും ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്. മുൻ ഉടമകളില്‍ നിന്ന് ഭൂമി വാങ്ങിയ മാത്യൂ കുഴല്‍നാടൻ സർക്കാർ ഭൂമി ആണെന്ന് അറിഞ്ഞിട്ടും പോക്കുവരവ് നടത്തിയെന്നാണ് ആരോപണം.
SUMMARY: Chinnakanalal land case; Vigilance notice issued to Mathew Kuzhalnadan














