ബെംഗളുരു: മൈസൂരു കാർമൽ കാത്തലിക് അസോസിയേഷൻ (സിസിഎ) സംഘടിപ്പിക്കുന്ന 33-ാ മത് ക്രിസ്മസ് കാരൾ കരോൾ 14ന് രാവിലെ 8.30ന് മുതല്‍ സിദ്ധാർഥ് നഗറിലെ തെരേഷ്യൻ കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. കൊച്ചി രാജ്യാന്തര വിമാ നത്താവള ലിമിറ്റഡ് എംഡി എസ്.സുഹാസ് ഉദ്ഘാടനം ചെയ്യും. ബിഷപ് ഇമെരിറ്റസ് ഡോ.തോമസ് ആന്റണി വാഴപ്പിള്ളി, സിഎംഐ സെന്റ് പോൾസ് പ്രൊവിൻഷ്യൽ ഫാ.അഗസ്റ്റിൻ പയ്യംമ്പള്ളിൽ എന്നിവർ പങ്കെടുക്കും.
12 വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ ഇംഗ്ലിഷ്, കന്നഡ മറ്റു പ്രാ ദേശിക ഭാഷകൾ എന്നിവയിൽ ഗാനങ്ങൾ ആലപിക്കും.
സമാപനച്ചടങ്ങിൽ സാർ ഓഫ് മൈസൂർ ചെയർമാൻ വിക്രം മുത്തണ്ണ, എംഡിഇഎസ് സെക്രട്ടറി ഫാ.എഡ്‌വേഡ് വി ല്യം സൽദാന എന്നിവർ പങ്കെടുക്കുമെന്ന് പ്രസിഡന്റ് പ്രഫ.ജോ സഫ് മാത്യു, സെക്രട്ടറി എം.കെ. ജോണി എന്നിവർ അറിയിച്ചു.
SUMMARY: Christmas Carol Competition on the 14th













