മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ് കുട്ടി വീട്ടില്‍ നിന്നും പോയത്. സംഭവത്തില്‍ തിരൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
വീട്ടില്‍ ചെറിയ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഷാലിദ് ഇറങ്ങി പോവുകയായിരുന്നു എന്നാണ് വീട്ടുകാര്‍ പറയുന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ തിരൂര്‍ ഭാഗത്തേക്കുള്ള ബസില്‍ ഷാലിദ് കയറി പോകുന്നത് വ്യക്തമായിട്ടുണ്ട്. ബസില്‍ കയറുന്നതിന് മുമ്പ് തൊട്ടടുത്ത കടയില്‍ നിന്ന് കുട്ടി മിഠായി വാങ്ങിയിട്ടുണ്ട്. ഇതിന്റെയടക്കം സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. കാണാതാവുമ്പോൾ ജഴ്‌സിയും മുണ്ടുമാണ് ഷാലിദ് ധരിച്ചിരിക്കുന്നത്.
SUMMARY: Class 10th student missing in Malappuram













