ജന്തര്‍മന്ദര്‍ കീഴടക്കി പാറ്റകള്‍, പ്രതിഷേധത്തിന് പോലിസിന്റെ അനുമതി, അംബേദ്കറുടെ ആത്മകഥ കൈയിലേന്തി അഭിജീത് ദീപ്കെ

ന്യൂഡല്‍ഹി: നീറ്റ് – സിബിഎസ്ഇ പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി(സി.ജെ.പി) അനുകൂലികള്‍ ജന്തര്‍ മന്ദറില്‍. പ്രതിഷേധ പരിപാടിക്ക് ഡല്‍ഹി പോലിസില്‍ നിന്ന് അനുമതി ലഭിച്ചു. പ്രതിഷേധത്തിനായി കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജീത് ദിപ്‌കെ എത്തി. രാവിലെ 7.37 നാണ് അഭിജീത് ഡല്‍ഹിയില്‍ എത്തിയത്. വിമാനത്താവളത്തില്‍ വന്‍ സന്നാഹമാണ് ഡല്‍ഹി പോലീസ് ഒരുക്കിയത്. അഭിജീതുമായി പോലിസ് ഉദ്യോഗസ്ഥര്‍ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വച്ച് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമരത്തിന് അനുമതി നല്‍കിയത്.

ഡോ. ബി.ആർ. അംബേദ്കറിന്‍റെ ആത്മകഥയും ഉയർത്തിപിടിച്ച് വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയ അഭിജീത് പ്രവർത്തകരുമായി നേരെ ജന്തർ മന്തറിലെത്തുകയായിരുന്നു. ധർമേന്ദ്ര പ്രധാൻ രാജിവെക്കണം എന്ന് മുദ്രാവാക്യം മുഴക്കിയാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. സിപിഐ ദേശീയ കൗൺസിൽ അം​ഗം ആനി രാജ, അഭിനേതാവ് പ്രകാശ് രാജ്, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് തുടങ്ങിയ പ്രമുഖർ സിജെപിയുടെ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിദ്യാർത്ഥി സംഘടനകളായ എസ്എഫ്ഐയും ഐസയും സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

എല്ലാവരും ജന്തര്‍ മന്ദറിലേക്കെത്തണമെന്നും പ്രതിഷേധം സമാധാനപൂര്‍ണമായിരിക്കണമെന്നും അഭിജീത് ഇന്‍സ്റ്റഗ്രാം ലൈവിലൂടെ അഭ്യര്‍ഥിച്ചു. ഡല്‍ഹിയില്‍ എത്തിയതിന് പിന്നാലെ അഭിജീത് ദിപ്‌കെ എക്സില്‍ പങ്കുവെച്ച കുറിപ്പ് ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്. ‘ഒരു പുസ്തകവും നമ്മുടെ ദേശീയ പതാകയും കരുതാന്‍ മറക്കരുത്. സമാധാനത്തിന്റെയും നന്ദിയുടെയും അടയാളമായി പോലിസുകാര്‍ക്ക് പൂക്കള്‍ നല്‍കുക. ഈ പ്രസ്ഥാനം പൂര്‍ണ്ണമായും സ്‌നേഹത്തിലും സമാധാനത്തിലും മുന്നോട്ട് പോകണം’ എന്ന് അദ്ദേഹം അനുയായികളോട് ആഹ്വാനം ചെയ്തു.

മുൻകരുതൽ നടപടിയുടെ ഭാ​ഗമായി ന്യൂഡൽഹി ജില്ലയെ 12 സോണുകളാക്കി തിരിച്ചിട്ടുണ്ട്. ഓരോ സോണിനും ഡിസിപിമാർക്ക് പ്രത്യേക സുരക്ഷാ ചുമതല നൽകി. ജന്തർമന്ദിറിൽ മാത്രം 2000 പോലീസുകാരെ നിയോ​ഗിച്ചിട്ടുണ്ട്. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരുടെ വസതിക്കും അധിക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലാക്കിയ നീറ്റ് യു.ജി ചോദ്യ പേപ്പർ ചോർച്ച, സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ മൂല്യനിർണയ ക്രമക്കേട് വിഷയങ്ങളിലാണ് കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് സി.ജെ.പി ആവശ്യപ്പെടുന്നത്. പ്രതിഷേധത്തിനെതിരെയുള്ള ഹരജിയിൽ അടിയന്തരമായി വാദം കേൾക്കാൻ ഡൽഹി ഹൈകോടതി വെള്ളിയാഴ്ച വിസമ്മതിച്ചിരുന്നു. പ്രതിഷേധ ആഹ്വാനം ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുമെന്ന് പറഞ്ഞ് ‘സേവ് ഇന്ത്യ ഫൗണ്ടേഷൻ’ ആണ് ഹരജി നൽകിയത്.
SUMMARY: Cockroaches at Jantar Mantar, police give permission for protest, Abhijeet Deepke takes Ambedkar’s autobiography in hand

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അസമിലെ കാസിരംഗയിൽ ട്ര​ക്കി​ലേ​ക്ക് ട്രാവലര്‍ ഇ​ടി​ച്ചു​ക​യ​റി; 24 പേ​ർ മ​രി​ച്ചു

ഗുവാഹത്തി: അസമില്‍ ട്രക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 24 പേര്‍...

ബനശങ്കരി മേഖലയിൽ വൈദ്യുതി മുടങ്ങും

ബെംഗളൂരു: വൈദ്യുതി വിതരണ ശൃംഖലയിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ബെംഗളൂരുവിലെ ബനശങ്കരി മേഖലയിലെ...

ആശയവിനിമയ തകരാർ; അമേരിക്കയില്‍ വിമാന സര്‍വീസുകള്‍ നിലച്ചു, 7000 സര്‍വീസുകള്‍ റദ്ദാക്കി

വാഷിംഗ്‌ടൺ: എയർ ട്രാഫിക് കൺട്രോൾ കേന്ദ്രങ്ങളിലുണ്ടായ ആശയവിനിമയ തകരാറിനെ തുടർന്ന് അമേരിക്കയിലെ...

വീടിനുള്ളിൽ കയറി കട്ടിലിനടിയിൽ ഒളിച്ച പുലിയെ മയക്കുവെടിവച്ചു പിടികൂടി

ബെംഗളൂരു: കർണാടകയിലെ തുമകൂരു ജില്ലയിലെ കുനിഗൽ താലൂക്കിൽ വീടിനുള്ളിൽ കയറിയ പുലിയെ...

മുസാബഖ; ബെംഗളൂരു നോർത്ത് റൈഞ്ച് ഇസ്‌ലാമിക കലാ-സാഹിത്യ മത്സരം നാളെ

ബെംഗളൂരു: എസ്ജെകെഎം ബെംഗളൂരു നോർത്ത് റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇസ്‌ലാമിക കലാ-സാഹിത്യ...

അസമിലെ കാസിരംഗയിൽ ട്ര​ക്കി​ലേ​ക്ക് ട്രാവലര്‍ ഇ​ടി​ച്ചു​ക​യ​റി; 24 പേ​ർ മ​രി​ച്ചു

ഗുവാഹത്തി: അസമില്‍ ട്രക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 24 പേര്‍...

ബനശങ്കരി മേഖലയിൽ വൈദ്യുതി മുടങ്ങും

ബെംഗളൂരു: വൈദ്യുതി വിതരണ ശൃംഖലയിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ബെംഗളൂരുവിലെ ബനശങ്കരി മേഖലയിലെ...

ആശയവിനിമയ തകരാർ; അമേരിക്കയില്‍ വിമാന സര്‍വീസുകള്‍ നിലച്ചു, 7000 സര്‍വീസുകള്‍ റദ്ദാക്കി

വാഷിംഗ്‌ടൺ: എയർ ട്രാഫിക് കൺട്രോൾ കേന്ദ്രങ്ങളിലുണ്ടായ ആശയവിനിമയ തകരാറിനെ തുടർന്ന് അമേരിക്കയിലെ...

വീടിനുള്ളിൽ കയറി കട്ടിലിനടിയിൽ ഒളിച്ച പുലിയെ മയക്കുവെടിവച്ചു പിടികൂടി

ബെംഗളൂരു: കർണാടകയിലെ തുമകൂരു ജില്ലയിലെ കുനിഗൽ താലൂക്കിൽ വീടിനുള്ളിൽ കയറിയ പുലിയെ...

മുസാബഖ; ബെംഗളൂരു നോർത്ത് റൈഞ്ച് ഇസ്‌ലാമിക കലാ-സാഹിത്യ മത്സരം നാളെ

ബെംഗളൂരു: എസ്ജെകെഎം ബെംഗളൂരു നോർത്ത് റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇസ്‌ലാമിക കലാ-സാഹിത്യ...

ബെംഗളൂരു–മംഗളൂരു–ഗോവ വന്ദേഭാരത് എക്സ്പ്രസ്; സർവീസ് നാളെ മുതൽ

ബെംഗളൂരു: ബെംഗളൂരുവിനെയും കർണാടകയുടെ തീരദേശ നഗരങ്ങളെയും ഗോവയെയും ബന്ധിപ്പിക്കുന്ന പുതിയ വന്ദേ...

മുണ്ടക്കയത്ത് കെഎസ്‌ആര്‍ടിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് അപകടം

കോട്ടയം: കോട്ടയം മുണ്ടക്കയം ഇടചോറ്റിയില്‍ കെഎസ്‌ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു. അപകടത്തില്‍...

വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയ്ക്ക് സാക്ഷികളായി എംഎംഇടി വിദ്യാർഥികൾ

ബെംഗളൂരു: ബെംഗളൂരുവിനെയും മംഗളൂരുവിനെയും ഗോവയേയും  ബന്ധിപ്പിക്കുന്ന ബെംഗളൂരു–മംഗളൂരു–മഡ്ഗാവ് വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന...

Related Articles

Popular Categories