കൊച്ചി: കളമശ്ശേരിയില്‍ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി. അയല്‍വാസിയായ യുവാവിനെതിരെയാണ് പരാതി. 4 മാസത്തിനിടയില്‍ കുട്ടിയെ പല പ്രാവശ്യം പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. ഇന്നലെ രാത്രിയാണ് പോലീസില്‍ പരാതി നല്‍കിയത്.
പോലീസ് കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴിയെടുത്തു. ഇതര സംസ്ഥാനക്കാരായ ദമ്പതികളുടെ കുഞ്ഞാണ് പീഡനത്തിനിരയായതായി പരാതിയില്‍ പറയുന്നത്. പ്രതി ഒളിവിലെന്ന് പോലീസ് പറയുന്നു. ഇയാള്‍ പത്തൊൻപതുകാരനാണ് എന്നാണ് വിവരം. ഇന്ന് തന്നെ പ്രതിയെ പിടികൂടാനാകുമെന്ന് പോലീസ് പറയുന്നു.
SUMMARY: Complaint of molestation of a first class student in Kalamassery; Accused absconding