ബെംഗളൂരു: ബെംഗളൂരു -ബല്ലാരി റൂട്ടില്‍ പ്രതിദിന വിമാന സര്‍വീസ് ആരംഭിക്കുന്നു. സ്റ്റാര്‍ എയര്‍ കമ്പനിയാണ് നവംബര്‍ ഒന്നു മുതല്‍ ബെംഗളൂരു -ബല്ലാരി (വിദ്യാനഗര്‍) പ്രതിദിന വിമാന സര്‍വീസ് നടത്തുക.
വിമാനം രാവിലെ 7.50ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടും. ബല്ലാരിയില്‍ നിന്ന് തിരിച്ച് രാവിലെ 9.10ന് ബെംഗളൂരുവിലേക്ക് പുറപ്പെടും. സര്‍വീസ് ലാഭകരമാണെങ്കില്‍ ഒരു പ്രതിദിന സര്‍വീസ് കൂടി ആരംഭിക്കാന്‍ നീക്കമുണ്ട്.
SUMMARY: Daily flight service between Bengaluru and Ballari begins