ന്യൂഡൽഹി: കോൾഡ്രിഫ് കഫ് സിറപ്പ് ഉപയോഗിച്ചതിനെ തുടർന്ന് 20 കുട്ടികൾ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാജ്യമെങ്ങുമുള്ള ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ പരിശോധന കർശനമാക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്) എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കർശന നിർദേശം നൽകി.
വിവിധ സംസ്ഥാനങ്ങളിലെ ഡ്രഗ് കൺട്രോളർമാർക്കാണ് കേന്ദ്ര നിർദ്ദേശം. മരുന്ന് നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളും സംയുക്തങ്ങളും പരിശോധിക്കണം. ഇതിന്റെ രജിസ്റ്റർ സൂക്ഷിക്കണമെന്നും കേന്ദ്ര നിർദ്ദേശത്തിൽ പറയുന്നു. സംസ്ഥാനത്തെ ഡ്രഗ് കൺട്രോളർമാർ ഇത് ഉറപ്പാക്കണമെന്നും ബോധവത്കരണം ശക്തമാക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.
SUMMARY: Deaths due to cough medicine. Health Ministry issues strict instructions to states