
കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകിന്റെ ആത്മഹത്യയില്‍ പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ പരാതി നല്‍കി സഹയാത്രിക. പയ്യന്നൂരില്‍ ദീപകും ഷിംജിതയും സഞ്ചരിച്ച ബസില്‍ ഒപ്പമുണ്ടായിരുന്ന യുവതിയാണ് പോലീസിനെ സമീപിച്ചത്.
സോഷ്യല്‍ മീഡിയയില്‍ ഷിംജിത പോസ്റ്റ് ചെയ്ത വീഡിയോയില്‍ തന്റെ മുഖം വെളിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സഹയാത്രിക പരാതി നല്‍കിയിരിക്കുന്നത്. പ്രചരിക്കുന്ന വീഡിയോയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നാണ് ആവശ്യം. കേസിന്റെ ഭാഗമായി അന്വേഷണം വരികയാണെങ്കില്‍ എല്ലാം തുറന്നു പറയാൻ തയ്യാറെന്നും യുവതി വ്യക്തമാക്കുന്നുണ്ട്.
SUMMARY: Deepak’s death; Fellow passenger files complaint against Shimjita














