
കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷിംജിത നല്‍കിയ പരാതിയില്‍ പോലീസ് ഇതുവരെ കേസെടുത്തില്ല. ഷിംജിതയുടെ സഹോദരൻ ഇ-മെയില്‍ വഴി നല്‍കിയ പരാതിയില്‍ നിലവില്‍ പരിശോധന നടക്കുകയാണെന്നാണ് പോലീസ് അറിയിക്കുന്നത്. പരാതിയില്‍ ആരുടെയും പേര് എടുത്തുപറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
നിലവില്‍ റിമാൻഡില്‍ കഴിയുന്ന ഷിംജിതയുടെ ജാമ്യാപേക്ഷ നാളെ കുന്നംകുളം കോടതി പരിഗണിക്കും. കേസില്‍ നിർണ്ണായകമാകുമെന്ന് കരുതുന്ന ഷിംജിതയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാൻ പോലീസ് തീരുമാനിച്ചു. പരിശോധനാ ഫലം വേഗത്തില്‍ ലഭ്യമാക്കാൻ ലാബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ല.
SUMMARY: Deepak’s death; Shimjita’s bail application in court tomorrow














