ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ചെങ്കോട്ട മെട്രോ ഗേറ്റ് നമ്പർ ഒന്നിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ ഒമ്പതുപേർ മരിച്ചതായും നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്. ഇതിൽ എട്ടോളം പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരുമെന്ന് ആശങ്കയുണ്ട്. നിരവധി വാഹനങ്ങളിലേക്കും തീപടർന്നു.
Visual of the explosion in Delhi short while ago https://t.co/pEWI3Enssw pic.twitter.com/6LU8NMuLqD
— Sidhant Sibal (@sidhant) November 10, 2025
ചെങ്കോട്ട മെട്രോ ഗേറ്റ്-1ന് സമീപം നിറുത്തിയിട്ടിരുന്ന രണ്ട് കാറുകളിലാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് സ്ഫോടനമുണ്ടായത്. രണ്ടുകാറുകൾ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നെന്നും തുടർന്ന് സമീപത്തുണ്ടായിരുന്ന മറ്റു വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നെന്നുമാണ് വിവരം. റോഡിനു നടുവിലാണ് സ്ഫോടനം നടന്നത്. പ്രദേശത്ത് ഒരാളുടെ മൃതശരീരം ചിതറികിടക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സ്ഫോടന കാരണം സംബന്ധിച്ച ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. അതേസമയം ഉഗ്ര സ്‌ഫോടനമാണ് നടന്നതെന്ന് ഡല്‍ഹി പോലീസ് സ്ഥിരീകരിക്കുന്നുണ്ട്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായും വാര്‍ത്തകളുണ്ട്.
VIDEO | Blast near Delhi’s Red Fort: Zeeshan, auto driver who got injured due to the blast, says: “The car in front of me was about two feet away. I don’t know whether there was a bomb in it or something else, but it exploded. It was a Swift Dzire car.”
(Full video available on… pic.twitter.com/YoA4KJVqt4
— Press Trust of India (@PTI_News) November 10, 2025
ഡൽഹി പോലീസ് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്ഥലത്ത് ആളുകളെ ഒഴിപ്പിക്കുന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
🚨 HUGE! Twin car blasts reported near the Red Fort in New Delhi. pic.twitter.com/Yy5qgu8zvF
— Megh Updates 🚨™ (@MeghUpdates) November 10, 2025
SUMMARY: Delhi blast; Nine dead, several injured














