ന്യൂഡൽഹി: ഡല്‍ഹി കലാപക്കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ആക്ടിവിസ്റ്റ് ഷർജീല്‍ ഇമാം ജാമ്യാപേക്ഷ പിൻവലിച്ചു. സുപ്രിംകോടതി ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലാണ് പിൻവലിച്ചതെന്ന് ഷർജീലിന്റെ അഭിഭാഷകൻ പറഞ്ഞു. ബിഹാർ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ജാമ്യം തേടിയാണ് ഡല്‍ഹി കർക്കാർഡൂമ കോടതിയെ സമീപിച്ചിരുന്നത്.
ജാമ്യം ലഭിച്ചാല്‍ മാത്രമേ തനിക്ക് ബിഹാർ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ സാധിക്കുകയുള്ളൂ എന്നതിനാലാണ് ഡല്‍ഹി കർക്കാർഡൂമ കോടതിയില്‍ അപേക്ഷ സമർപ്പിച്ചത്. ബിഹാറിലെ ബഹാദൂർ മണ്ഡലത്തില്‍ മത്സരിക്കാനാണ് തീരുമാനം. തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തീരുമാനിച്ചെങ്കിലും അതോടനുബന്ധിച്ച പ്രചാരണ പരിപാടികള്‍ക്ക് ജയിലിരുന്ന് നേതൃത്വം നല്‍കാനാവില്ലെന്നും തന്നെ സഹായിക്കാൻ ആരുമില്ലാത്തതിനാല്‍ താൻ പുറത്തിറങ്ങിയാല്‍ മാത്രമേ പ്രചരണങ്ങള്‍ നടക്കുകയുള്ളൂവെന്നും പറഞ്ഞാണ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്.
SUMMARY: Delhi riots case: Sharjeel Imam withdraws bail plea