ധർമ്മസ്ഥല വെളിപ്പെടുത്തല്‍; ചിന്നയ്യ അയച്ച ശബ്ദരേഖ എസ്ഐടിക്ക് കൈമാറിയിട്ടുണ്ടെന്നും ഗൂഢാലോചനയെ കുറിച്ച് അറിയില്ലെന്നും പ്രകാശ് രാജ്

ബെംഗളൂരു: കർണാടകയിലെ ധർമ്മസ്ഥല മഞ്ചുനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗൂഢാലോചന നടത്തിയെന്ന ആരോപണം തള്ളി നടൻ പ്രകാശ് രാജ്. തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമായ വ്യാജപ്രചരണങ്ങൾ മാത്രമാണെന്നും, ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താൻ താൻ 200 കോടി രൂപ കൈപ്പറ്റിയെന്നത് അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസിലെ പ്രതി ചിന്നയ്യയുമായി ഒരിക്കൽ ഫോണിൽ സംസാരിച്ചിട്ടുണ്ട്. ചിന്നയ്യ ഫോണിൽ വിളിച്ച് നേരിട്ടു കാണണമെന്ന് പറഞ്ഞുവെങ്കിലും താൻ തയ്യാറായില്ല. വെളിപ്പെടുത്താനുള്ള കാര്യങ്ങൾ പ്രത്യേക അന്വേഷണസംഘത്തോട് (എസ്.ഐ.ടി.) പറയാൻ നിർദേശിച്ചുവെന്നും ബെംഗളൂരുവിൽ നടത്തിയ പത്രസമ്മേളനത്തിൽ പ്രകാശ് രാജ് പ്രകാശ് രാജ്  അറിയിച്ചു.

ചിന്നയ്യ ഫോൺ വിളിച്ചത് എസ്.ഐ.ടി. തലവൻ പ്രണവ് മൊഹന്തിയെ അറിയിച്ചിരു ന്നു. അന്വേഷണം പുരോഗമിച്ചപ്പോൾ ചിന്നയ്യ പറയുന്നത് കളവാണെന്നും ഇയാളിൽ നിന്ന് അകലം പാലിക്കണമെന്നും എസ്.ഐ.ടി. അറിയിച്ചു. അത് താൻ അനുസരിച്ചു വെന്നും ഒരിക്കലും ധർമസ്ഥലയിൽ പോയിട്ടില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.

ഒരു ദിവസം ഗിരീഷ് മട്ടന്നവറിൽ നിന്ന് എനിക്ക് ഒരു കോൾ വന്നു. ചിന്നയ്യ തൻ്റെ കൂടെയുണ്ടെന്നും എന്നോട് സംസാരിക്കാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം എന്നോട് പറഞ്ഞു. ചിന്നയ്യ എന്നോട് തമിഴിലാണ് സംസാരിച്ചത്. എന്നെ കാണണമെന്ന് അയാൾ എന്നോട് പറഞ്ഞു. പക്ഷെ എനിക്ക് ചിന്നയ്യയെ കാണാൻ താത്‌പര്യമില്ലെന്നും എസ്‌ഐടി ബന്ധപ്പെടാനും എന്തെങ്കിലും പറയാനുണ്ടെങ്കിൽ റക്കോർഡ് ചെയ്‌ത് അയച്ചാൽ മതിയെന്നും ഞാൻ പറഞ്ഞുവെന്ന് പ്രകാശ് രാജ് വ്യക്തമാക്കി.

പിന്നീട് ചിന്നയ്യ സംസാരിക്കുന്ന റെക്കോർഡ് എനിക്ക് ലഭിച്ചു. ഞാൻ ഉടൻ തന്നെ അഭിഭാഷകനെ വളിക്കുകയും എസ്‌ഐടി അന്വേഷണ തലവൻ പ്രണവ് മൊഹന്തിക്ക് റെക്കോർഡ് കൈമാറകയും ചെയ്‌തിരുന്നു. അദ്ദേഹം ചിന്നയ്യയെ വിളിച്ച് സംസാരിക്കാമെന്നും പറഞ്ഞു. വെളിപ്പെടുത്തലിനു പിന്നിൽ നടന്ന ഗൂഢാലോചന യെക്കുറിച്ചും ഇതിനായി 200 കോടി രൂപ കേരളത്തിൽനിന്ന് എത്തിയെന്ന ആരോപണത്തെക്കുറിച്ചും അറിയില്ല. ധർമസ്ഥല വെളിപ്പെടുത്തലുമായി തനിക്ക് ഇതിൽ കൂടുതൽ ബന്ധമില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

ധർമ്മസ്ഥലയെ തകർക്കാൻ വലിയ ഗുഢാലോചന നടന്നെന്ന വെളിപ്പെടുത്തലുമായി കഴിഞ്ഞ ദിവസം പ്രതിയായ ചിന്നയ്യ കർണാടക ഹൈക്കോടതിയിൽ ഹർജിയുമായി എത്തിയിരുന്നു. നടൻ പ്രകാശ് രാജ്, സാമൂഹിക പ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി,ഗിരീഷ് മട്ടന്നവർ എന്നിവരടക്കമുള്ളവർ ചേർന്ന് വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ തന്നിൽ സമ്മർദ്ദം ചെലത്തുകയായിരുന്നു എന്നാണ് കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചിന്നയ്യ പറയുന്നത്.

ധർമ്മസ്ഥലയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നൂറിലധികം സ്ത്രീകളുടെയും പെൺക്കുട്ടികളുടെയും മൃതദേഹങ്ങൾ താൻ കുഴിച്ചുമൂടിയിട്ടുണ്ട് എന്നാണ് ശുചീകരണത്തൊഴിലാളിയായ ചിന്നയ്യ നേരത്തെ വെളിപ്പെടുത്തിയിരുന്നത്. എന്നാൽ, ഇയാൾ ചൂണ്ടിക്കാണിച്ച സ്ഥലങ്ങളിൽ മണ്ണുനീക്കി വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല.ഇതെ തുടർന്ന് ധർമ്മസ്ഥലയെ അപകീർത്തിപ്പെടുത്താൻ വ്യാജ ആരോപണങ്ങളാണ് ചിന്നയ്യ ഉന്നയിച്ചതെന്ന് കണ്ടെത്തുകയും ഇയാളെ പ്രതിയാക്കി കേസെടുക്കുകയായിരുന്നു.
SUMMARY: Dharmasthala revelation; Prakash Raj says the audio recording sent by Chinnayya has been handed over to the SIT and he is not aware of the conspiracy

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരളത്തിന് അതിവേഗ റെയില്‍ പാതയും, കഞ്ചിക്കോട് കോച്ച് ഫാക്ടറിയും ഇല്ല; പദ്ധതികള്‍ ഉപേക്ഷിച്ച് കേന്ദ്രം

ന്യൂഡൽഹി: കേരളത്തിലെ ഹൈസ്പീഡ് റെയിൽ, സിൽവർ ലൈൻ പദ്ധതികൾ ഉപേക്ഷിച്ചതായി കേന്ദ്രസർക്കാർ രാജ്യസഭയിൽ...

മഴ തുടരുന്നു; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: മോശം കാലാവസ്ഥയെത്തുടര്‍ന്ന് പത്തനംതിട്ട, മലപ്പുറം, ആലപ്പുഴ, കോഴിക്കോട്, കോട്ടയം,കാസറഗോഡ് ജില്ലകളില്‍...

കെഎൻഎസ്എസ് ചെസ്സ് ടൂർണമെന്റ്

ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം ഇന്റർ കരയോഗം ചെസ്സ് ടൂർണമെന്റ് സെപ്റ്റംബർ...

മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധം; മന്ത്രിസഭാ വികസനത്തിന് പിന്നാലെ രണ്ട് എം.എൽ.എമാർ രാജി പ്രഖ്യാപിച്ചു

ബെംഗളൂരു: കർണാടക മന്ത്രിസഭാ വികസനത്തിന് പിന്നാലെ കോൺഗ്രസിൽ അതൃപ്തി പരസ്യമായി. മന്ത്രിസ്ഥാന...

ബിഹാര്‍ ഉപതിരഞ്ഞെടുപ്പ്: ബിജെപി സിറ്റിങ് സീറ്റില്‍ പ്രശാന്ത് കിഷോറിന് അട്ടിമറി വിജയം

പറ്റ്‌ന: ബിഹാറില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ രാജിവെച്ച ബങ്കിപ്പൂരില്‍...

കേരളത്തിന് അതിവേഗ റെയില്‍ പാതയും, കഞ്ചിക്കോട് കോച്ച് ഫാക്ടറിയും ഇല്ല; പദ്ധതികള്‍ ഉപേക്ഷിച്ച് കേന്ദ്രം

ന്യൂഡൽഹി: കേരളത്തിലെ ഹൈസ്പീഡ് റെയിൽ, സിൽവർ ലൈൻ പദ്ധതികൾ ഉപേക്ഷിച്ചതായി കേന്ദ്രസർക്കാർ രാജ്യസഭയിൽ...

മഴ തുടരുന്നു; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: മോശം കാലാവസ്ഥയെത്തുടര്‍ന്ന് പത്തനംതിട്ട, മലപ്പുറം, ആലപ്പുഴ, കോഴിക്കോട്, കോട്ടയം,കാസറഗോഡ് ജില്ലകളില്‍...

കെഎൻഎസ്എസ് ചെസ്സ് ടൂർണമെന്റ്

ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം ഇന്റർ കരയോഗം ചെസ്സ് ടൂർണമെന്റ് സെപ്റ്റംബർ...

മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധം; മന്ത്രിസഭാ വികസനത്തിന് പിന്നാലെ രണ്ട് എം.എൽ.എമാർ രാജി പ്രഖ്യാപിച്ചു

ബെംഗളൂരു: കർണാടക മന്ത്രിസഭാ വികസനത്തിന് പിന്നാലെ കോൺഗ്രസിൽ അതൃപ്തി പരസ്യമായി. മന്ത്രിസ്ഥാന...

ബിഹാര്‍ ഉപതിരഞ്ഞെടുപ്പ്: ബിജെപി സിറ്റിങ് സീറ്റില്‍ പ്രശാന്ത് കിഷോറിന് അട്ടിമറി വിജയം

പറ്റ്‌ന: ബിഹാറില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ രാജിവെച്ച ബങ്കിപ്പൂരില്‍...

ഡി.കെ ശിവകുമാര്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; 20 പേര്‍ കൂടി മന്ത്രിമാരാകും, ലക്ഷ്മൺ സാവധി പട്ടികയിൽ

ബെംഗളൂരു: കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ഏറെ നാളത്തെ...

ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി തള്ളി

തിരുവനന്തപുരം: ഇ.ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ...

ഇപിഎഫ് വേതനപരിധി 25,000 രൂപയാക്കാൻ ധനമന്ത്രാലയത്തിന്റെ അനുമതി

ഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പദ്ധതിയുടെ വേതനപരിധി 15,000 രൂപയില്‍...

Related Articles

Popular Categories