ക്രൊ​യേ​ഷ്യ​യെ ത​ക​ർ​ത്ത് ഇംഗ്ലീഷ് പട; ഹാ​രി കെ​യ്ന് ഇ​ര​ട്ട ഗോ​ൾ

ടെക്‌സാസ്: ഗ്രൂപ്പ് എല്ലിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരേ നാലു ഗോളുകൾക്ക് ക്രൊ​യേ​ഷ്യ​യെ ത​ക​ർ​ത്ത് ഇംഗ്ലണ്ട്. ക്യാപ്റ്റൻ ഹാരി കെയ്ൻ ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തിൽ ജൂഡ് ബെല്ലിങ്ങാമും മാർക്കസ് റാഷ്‌ഫോർഡും ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടു. മാർട്ടിൻ ബട്ടുറിനയും പീറ്റർ മുസയുമായിരുന്നു ക്രൊയേഷ്യയുടെ സ്‌കോറർമാർ.

വലിയ ആവേശമില്ലാതെയാണ് ഇരു ടീമും മത്സരം ആരംഭിച്ചത്. എന്നാൽ നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് മികച്ച മുന്നേറ്റങ്ങൾ നടത്താനാരംഭിച്ചു. ക്രൊയേഷ്യയും തുടക്കത്തിൽ ഏതാനും നീക്കങ്ങൾ നടത്തി. ഇതിനിടെ കളിയുടെ ഒഴുക്കിനെതിരേ ഒമ്പതാം മിനിറ്റിൽ ഇംഗ്ലണ്ടിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. ബോക്‌സിലെ പന്ത് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ ഇംഗ്ലീഷ് താരം നോനി മഡൂക്കയെ ലൂക്കാ മോഡ്രിച്ച് ചവിട്ടി വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി. പെ​നാ​ൽ​റ്റി ക്യാ​പ്റ്റ​ൻ ഹാ​രി കെ​യ്ൻ ഗോ​ളാ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക്രൊ​യേ​ഷ്യ​ൻ ഗോ​ൾ​കീ​പ്പ​ർ ഡൊ​മി​നി​ക് ലി​വാ​കോ​വി​ച്ച് ത​ട്ടി​യ​ക​റ്റി. എ​ന്നാ​ൽ കി​ക്കി​നു മു​മ്പ് ഗോ​ൾ​കീ​പ്പ​ർ ലൈ​ൻ വി​ട്ടി​റ​ങ്ങി എ​ന്ന കാ​ര​ണ​ത്താ​ൽ റ​ഫ​റി റീ ​ടേ​ക്ക് അ​നു​വ​ദി​ച്ചു. ഇ​ത്ത​വ​ണ കെ​യ്‌​ന് പി​ഴ​ച്ചി​ല്ല, പ​ന്ത് വ​ല​യി​ലെ​ത്തി. 12-ാം മി​നി​റ്റി​ൽ ഇം​ഗ്ല​ണ്ട് മു​ന്നി​ൽ.

തു​ട​ർ​ന്ന് ഇം​ഗ്ല​ണ്ടി​ന്‍റെ മു​ന്നേ​റ്റ​ങ്ങ​ൾ​ക്കി​ടെ 36-ാം മി​നി​റ്റി​ൽ മാ​ർ​ട്ടി​ൻ ബ​ട്ടു​റി​ന​യു​ടെ ലോം​ഗ് റേ​ഞ്ച​റി​ലൂ​ടെ ക്രൊ​യേ​ഷ്യ​യു​ടെ മ​റു​പ​ടി​യെ​ത്തി. 20 മീ​റ്റ​ർ അ​ക​ലെ നി​ന്ന് ബ​ട്ടു​റി​ന കൊ​ടു​ത്തു​വി​ട്ട ബു​ള്ള​റ്റ് ഷോ​ട്ട് ഇം​ഗ്ലീ​ഷ് ഗോ​ളി ജോ​ർ​ദാ​ൻ പി​ക്‌​ഫോ​ർ​ഡി​ന്‍റെ കൈ​യി​ലി​ടി​ച്ച് വ​ല​യി​ൽ ക​യ​റു​ക​യാ​യി​രു​ന്നു.

42-ാം മി​നി​റ്റി​ൽ ഡെ​ക്ലാ​ൻ റൈ​സ് എ​ടു​ത്ത കോ​ർ​ണ​ർ വ​ല​യി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ട്ട് ഹാ​രി കെ​യ്ൻ വീ​ണ്ടും ഇം​ഗ്ല​ണ്ടി​നെ മു​ന്നി​ലെ​ത്തി​ച്ചു. ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കാ​നി​രി​ക്കെ പെ​രി​സി​ച്ച് ഹെ​ഡ് ചെ​യ്ത് ന​ൽ​കി​യ പ​ന്ത് മു​സ ഇം​ഗ്ലീ​ഷ് വ​ല​യി​ലെ​ത്തി​ച്ച​തോ​ടെ ക്രൊ​യേ​ഷ്യ ഒ​പ്പ​ത്തി​നൊ​പ്പം (2-2).

47-ാം മി​നി​റ്റി​ൽ ഇം​ഗ്ല​ണ്ട് വീ​ണ്ടും ലീ​ഡെ​ടു​ത്തു. ഇം​ഗ്ലീ​ഷ് ആ​ക്ര​മ​ണ​ങ്ങ​ൾ ക​ടു​ത്ത​തോ​ടെ 56-ാം മി​നി​റ്റി​ൽ ഇ​ര​ട്ട സേ​വു​ക​ളു​മാ​യി ഗോ​ളി ലി​വാ​കോ​വി​ച്ച് ക്രൊ​യേ​ഷ്യ​യു​ടെ ര​ക്ഷ​ക​നാ​യി നി​ന്നെ​ങ്കി​ലും 85-ാം മി​നി​റ്റി​ൽ മാ​ർ​ക്ക​സ് റാ​ഷ്‌​ഫോ​ർ​ഡ് ഇം​ഗ്ല​ണ്ടി​ന്‍റെ ജ​യ​മു​റ​പ്പി​ച്ച് സ്‌​കോ​ർ ചെ​യ്തു.

വിജയത്തോടെ ഇംഗ്ലണ്ട് ഗ്രൂപ്പ് എല്ലിൽ ഒന്നാമതെത്തി. ബുധനാഴ്ച നടക്കുന്ന അടുത്ത ഗ്രൂപ്പ് മത്സരത്തിൽ ഘാനയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. ആദ്യ മത്സരത്തിൽ തോറ്റ ക്രൊയേഷ്യ പനാമയെ നേരിടും.
SUMMARY: England defeat Croatia; Harry Kane scores twice

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ശക്തമായ മഴ തുടരും; കർണാടകയിൽ അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത നിർദേശം

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത 24 മണിക്കൂറും ശക്തമായ മഴയും...

ക​ന​ത്ത മ​ഴ: അ​ഞ്ച് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ബു​ധ​നാ​ഴ്ച അ​വ​ധി

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിൽ കാസർകോട്, വയനാട്, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട...

കേരളസമാജം ദൂരവാണിനഗർ വനിതാ വിഭാഗം ഭാരവാഹികള്‍

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സമാജത്തിന്റെ വനിതാ വിഭാഗത്തിന്റെ 2026–27 വർഷത്തേക്കുള്ള ഭാരവാഹികളെയും...

എസ്എൻഡിപി ബെംഗളൂരു യൂണിയൻ യൂത്ത് മൂവ്‌മെന്റ് ഭാരവാഹികള്‍

ബെംഗളൂരു: എസ്എൻഡിപി യോഗം ബെംഗളൂരു യൂണിയൻ യൂത്ത് മൂവ്‌മെന്റിൻ്റെ ജനറൽ ബോഡി...

ശക്തമായ മഴ തുടരും; കർണാടകയിൽ അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത നിർദേശം

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത 24 മണിക്കൂറും ശക്തമായ മഴയും...

ക​ന​ത്ത മ​ഴ: അ​ഞ്ച് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ബു​ധ​നാ​ഴ്ച അ​വ​ധി

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിൽ കാസർകോട്, വയനാട്, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട...

കേരളസമാജം ദൂരവാണിനഗർ വനിതാ വിഭാഗം ഭാരവാഹികള്‍

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സമാജത്തിന്റെ വനിതാ വിഭാഗത്തിന്റെ 2026–27 വർഷത്തേക്കുള്ള ഭാരവാഹികളെയും...

എസ്എൻഡിപി ബെംഗളൂരു യൂണിയൻ യൂത്ത് മൂവ്‌മെന്റ് ഭാരവാഹികള്‍

ബെംഗളൂരു: എസ്എൻഡിപി യോഗം ബെംഗളൂരു യൂണിയൻ യൂത്ത് മൂവ്‌മെന്റിൻ്റെ ജനറൽ ബോഡി...

അതിശക്തമായ മഴ; ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ആലപ്പുഴ: കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയിലും നാളെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക്...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവര്‍ത്തകരായ നാല് പ്രതികള്‍ക്ക് ജാമ്യം

കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരായ...

ദുബായിലെ കാര്‍ ഷോറൂമില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം: മലയാളിയ്ക്ക് ദാരുണാന്ത്യം

ദുബായ്: ദുബായിലെ കാർ ഷോറൂമില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളിയ്ക്ക്...

Related Articles

Popular Categories