ബെംഗളൂരു: സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളന പ്രചാരണത്തോടനുബന്ധിച്ച് ജില്ലാ സ്വാഗതസംഘം രൂപവത്കരിച്ചു. വിവിധ പ്രചാരണ പരിപാടികളിലൂടെ അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ സന്ദേശം സമൂഹത്തിന്റെ നാനാ തുറയിലുള്ള ആളുകളിലേക്ക് എത്തിക്കുക എന്നതാണ് പ്രചാരണ പരിപാടികളിലൂടെ ലക്ഷ്യമാക്കുന്നത്. സമ്മേളന പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്റർനാഷണൽ പ്രൊഫെഷണൽ മീറ്റ്, സ്റ്റുഡന്റസ് ഗാതെറിങ്, ഇന്റർനാഷണൽ കോൺഫറൻസ് തുടങ്ങി വിവിധ പരിപാടികള്‍ ബെംഗളൂരുവില്‍ നടക്കും.
എസ് വൈ എസ് കേരള വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാൽ വിഷയാവതരണം നടത്തി. അബ്ദു സമദ് മൗലവി മർഹൂം മാണിയൂർ അഹമ്മദ് മുസ്‌ലിയാർ അനുസ്മരണം നടത്തി.
സ്വാഗതസംഘ രൂപവത്കരണ യോഗം എ കെ അഷ്‌റഫ് ഹാജി കമ്മനഹള്ളി ഉദ്ഘാടനം ചെയ്തു. പി എം ലത്തീഫ് ഹാജി അധ്യക്ഷത വഹിച്ചു. ജുനൈദ് കെ സ്വാഗതവും ഷാജൽ സി എച്ച് നന്ദിയും പറഞ്ഞു. ഹുസൈനാർ ഫൈസി ആർ സി പുരം, ശംസുദ്ധീൻ സാറ്റലൈറ്റ്, മുസ്തഫ ഹുദവി കാലടി, സിദ്ദീഖ് തങ്ങൾ, ഫാറൂഖ് കെ എച്ച്, ശംസുദ്ധീൻ കൂടാളി എന്നിവർ സംസാരിച്ചു.
SUMMARY: Reception committee formation and Maniyoor Ustad memorial organized