Monday, December 29, 2025
17 C
Bengaluru

ബെംഗളൂരു വിമാനത്താവളത്തിലെ ആഭ്യന്തര കാർഗോ ടെർമിനൽ തുറന്നു

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ ആഭ്യന്തര കാർഗോ ടെർമിനൽ തുറന്നു. എഡിൻബർഗ് ആസ്ഥാനമായുള്ള മെൻസീസ് ഏവിയേഷനുമായി സഹകരിച്ചാണ് ടെർമിനൽ സ്ഥാപിച്ചത്. 120 കോടി ചെലവിൽ നിർമ്മിച്ച ടെർമിനലിൽ പ്രതിവർഷം 360,000 മെട്രിക് ടൺ വസ്തുക്കളുടെ കയറ്റുമതിയും ഇറക്കുമതിയും കൈകാര്യം ചെയ്യാൻ സാധിക്കും.

പുതിയ കാർഗോ ടെർമിനലിന് ഏകദേശം 245,000 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്. ടെർമിനലിൽ ആകെ 8,600 ജീവനക്കാരാണുള്ളത്. പുതിയ കാർഗോ ടെർമിനൽ ബെംഗളൂരു വിമാനത്താവളത്തിലെ ആഭ്യന്തര ഗതാഗതം ഗണ്യമായി വർധിപ്പിക്കും. നിലവിൽ, 12 ചരക്കുവിമാനങ്ങളാണ് ബെംഗളൂരുവിലേക്ക് സേവനം നൽകുന്നത്.

ഇത് ഇരട്ടിയാക്കാൻ സാധിക്കുമെന്ന് ബെംഗളൂരു വിമാനത്താവളത്തിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സത്യകി രഘുനാഥ് പറഞ്ഞു. അത്യാധുനിക സാങ്കേതികവിദ്യയും ഡിജിറ്റൽ സംവിധാനങ്ങളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ടെർമിനലിൽ തത്സമയ ഷിപ്പ്മെന്റ് ട്രാക്കിംഗ്, ഡാറ്റ അനലിറ്റിക്സ് ഉപകരണങ്ങൾ, ബാർകോഡുകളും ക്യുആർ കോഡുകളും സംയോജിപ്പിച്ച മെച്ചപ്പെടുത്തിയ ആശയവിനിമയ സംവിധാനങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.

TAGS: BENGALURU AIRPORT
SUMMARY: Bengaluru airport inaugurates Rs 120 crore domestic cargo terminal

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ടാറ്റനഗർ-എറണാകുളം എക്സ്പ്രസിൽ തീപിടിത്തം; ഒരാൾ മരിച്ചു, അപകടം ആന്ധ്രയിൽ

വിശാഖപ്പട്ടണം: ആന്ധ്രാപ്രദേശില്‍ ട്രെയിനില്‍ തീപിടിത്തം. കേരളത്തിലേക്കുള്ള ടാറ്റ നഗര്‍ - എറണാകുളം എക്‌സ്പ്രസിലാണ്...

വിയ്യൂരില്‍ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകന്‍ പിടിയില്‍

ചെന്നൈ: വിയ്യൂർ ജയിലിന് മുൻപിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍...

ശബരിമല തീര്‍ഥാടകരുടെ വാഹനം കടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു

പത്തനംതിട്ട: ശബരിമല തീര്‍ഥാടകരുടെ വാഹനം കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു....

ഹുൻസൂരിൽ മലയാളിയുടെ ജ്വല്ലറിയില്‍ തോക്കുചൂണ്ടി കവർച്ച

ബെംഗളൂരു: ഹുൻസൂരിൽ ജ്വല്ലറിയിൽ വൻ കവർച്ച. കണ്ണൂർ,വയനാട് സ്വദേശികളുടെ ഉടമസ്ഥതയിലുളള സ്‌കൈ...

യെലഹങ്ക പുനരധിവാസം; ലീഗ് നേതൃസംഘത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉറപ്പ്

ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിലെ ഇരുനൂറോളം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയതുമായി ബന്ധപ്പെട്ട...

Topics

യെലഹങ്ക പുനരധിവാസം; ലീഗ് നേതൃസംഘത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉറപ്പ്

ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിലെ ഇരുനൂറോളം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയതുമായി ബന്ധപ്പെട്ട...

ബെംഗളൂരുവിൽ പുതുവത്സരാഘോഷങ്ങള്‍ കർശന നിയന്ത്രണങ്ങളോടെ

ബെംഗളൂരു: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് സുരക്ഷാ നടപടികളുടെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി ബെംഗളൂരുവിലെ...

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. വടക്കൻ ബെംഗളൂരുവിലെ...

ബെംഗളൂരുവിലെ കുടിയൊഴിപ്പിക്കല്‍; കോഗിലു കോളനി  രാജ്യസഭാംഗം എ.എ റഹീം സന്ദർശിച്ചു

ബെംഗളൂരു: യെലഹങ്കയില്‍ കുടിഒഴിപ്പിക്കല്‍ നടന്ന കോഗിലു കോളനിയിലെ ചേരി പ്രദേശങ്ങൾ രാജ്യസഭാംഗം...

മെട്രോ സ്റ്റേഷനിൽ വെടിയുണ്ടയുമായി യുവാവ് പിടിയില്‍

ബെംഗളൂരു: മെട്രോ സ്റ്റേഷനിൽ പരിശോധനക്കിടെ യുവാവ് വെടിയുണ്ടയുമായി യുവാവ് പിടിയിലായി.ചിക്കമഗളൂരു സ്വദേശി...

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ; പ്രകാശ് രാജ് ബ്രാൻഡ് അംബാസഡർ

ബെംഗളൂരു: 17-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ ഫെബ്രുവരി...

ക്രിസ്മസ് അവധി; ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിന്‍ 

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും...

Related News

Popular Categories

You cannot copy content of this page