Monday, January 5, 2026
24.6 C
Bengaluru

യു.എസിലേക്ക് കയറ്റി അയക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% തീരുവ; പ്രഖ്യാപനവുമായി ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: യു.എസിലേക്ക് കയറ്റി അയക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ​അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം. ആഗസ്റ്റ് ഒന്നുമുതലാണ് ഇത് പ്രാബല്യത്തിൽ വരികയെന്നും തന്റെ സാമൂഹിക മാധ്യമ ഫ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യൽ വഴി ട്രംപ് അറിയിച്ചു. 25 ശതമാനം തീരുവ ചുമത്തുന്നതിന് പുറമെ, അമേരിക്കയുടെ പ്രിയ സുഹൃത്തായ ഇന്ത്യ റഷ്യയിൽ നിന്ന് സൈനിക ഉപകരണങ്ങളും എണ്ണയും വാങ്ങിയതിന് പിഴയും ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

“ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും വർഷങ്ങളായി അവരുടെ താരിഫ് വളരെ ഉയർന്നതാണ്. ഏതൊരു രാജ്യത്തെക്കാളും ഏറ്റവും കഠിനവും അരോചകവുമായ വ്യാപാര തടസ്സങ്ങളാണ് ഇന്ത്യക്ക് ഉള്ളത്’.- ട്രംപ് കുറിച്ചു.

‘ഇന്ത്യയുടെ സൈനിക ഉപകരണങ്ങളിൽ ഭൂരിഭാഗവും റഷ്യയിൽ നിന്നാണ് വാങ്ങിയിട്ടുള്ളത്. ഉക്രെയ്നിലെ കൊലപാതകം റഷ്യ നിർത്തണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന ഒരു സമയത്ത് ചൈനയ്‌ക്കൊപ്പം റഷ്യയിൽ നിന്നും ക്രൂ‌ഡ് ഓയിൽ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. ഇതൊന്നും അത്ര നല്ലതല്ല. ഓഗസ്റ്റ് ഒന്ന് മുതൽ ഇന്ത്യൻ ഇറക്കുമതിക്ക് 25% താരിഫും പിഴയും നൽകേണ്ടിവരും’-ട്രംപ് കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും ഉയർന്ന തീരുവകളും മറ്റൊരു രാജ്യത്തേക്കാളും കഠിനവും അരോചകവുമായ വ്യാപാര തടസ്സങ്ങളുമാണ് ഇന്ത്യയിലുള്ളതെന്നും ട്രംപ് ആരോപിച്ചു. ഇതുമൂലം കുറച്ചു കാലങ്ങളായി ഇന്ത്യയുമായി കുറഞ്ഞ വ്യാപാരമേ നടന്നിട്ടുള്ളൂവെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

ഇന്ത്യ-യു.എസ് വ്യാപാര കരാർ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. വ്യാപാര കരാർ ഇന്ത്യയിലും യുഎസിലുമായി ഇതിനകം അഞ്ച് വട്ടം ചർച്ചകൾ നടന്നതായാണ് റിപ്പോർട്ട്. ആഗസ്റ്റ് പകുതിയോടെ യുഎസ് സംഘം ഇന്ത്യയിൽ എത്തുമ്പോൾ സംയുക്തമായി കരാർ പ്രഖ്യാപിക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിച്ചിരുന്നത്. ഇതിനെയെല്ലാം വെട്ടിലാക്കിയാണ് സമൂഹമാധ്യമത്തിലൂടെ ട്രംപിന്റെ പ്രഖ്യാപനം പുറത്തുവന്നത്. പൊടുന്നനേയുള്ള ട്രംപിന്റെ തീരുമാനത്തിനു പിന്നിൽ ഇന്ത്യ ഉൾപ്പെടുന്ന ബ്രിക്‌സ് രാജ്യങ്ങളോടുള്ള നീരസമാണെന്നും പറയുന്നു.
SUMMARY: Donald Trump announces 25% tariff on Indian products exported to the US

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി

കൊച്ചി: തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് മുൻമന്ത്രി ആന്റണി രാജുവിനെ...

അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് സ്വദേശി മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ വയോധികൻ മരിച്ചു. കോഴിക്കോട് പുതിയങ്ങാടി...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഏഴ് പ്രതികളുടെ മുൻകൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ഡല്‍ഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത കേസില്‍...

നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു

ആലപ്പുഴ: നടൻ പുന്നപ്ര അപ്പച്ചൻ (77) അന്തരിച്ചു. വീണ് പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ്...

മത്സരിച്ചത് മേയര്‍ ആക്കുമെന്ന ഉറപ്പില്‍; ബിജെപിക്കെതിരെ തുറന്നടിച്ച്‌ ആര്‍ ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനില്‍ മേയർ പദവി വാഗ്ദാനം ചെയ്താണ് തന്നെ മത്സരിപ്പിച്ചതെന്ന്...

Topics

പരപ്പന അഗ്രഹാര ജയിലിൽ മിന്നൽ പരിശോധന; മൊബൈൽ ഫോണുകളും സിംകാർഡുകളും കണ്ടെടുത്തു 

ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ നടത്തിയ മിന്നൽ...

മലയാളി ബേക്കറി ഉടമ യന്ത്രത്തിൽ കുടുങ്ങി മരിച്ചു

ബെംഗളൂരു: ബേക്കറിയില്‍ പലഹാരമുണ്ടാക്കുന്നതിനിടെ യന്ത്രത്തില്‍ വസ്ത്രം കുരുങ്ങി മലയാളി ബേക്കറി ഉടമ...

വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസ്: 28 കാരൻ അറസ്റ്റിൽ

ബെംഗളൂരു: വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ 28 കാരനെ പോലീസ് അറസ്റ്റ്...

ബയപ്പനഹള്ളിയില്‍ 65 ഏക്കർ ട്രീ പാർക്ക് പദ്ധതി; ആദ്യഘട്ടം മാർച്ചിൽ

ബെംഗളൂരു: ബയപ്പനഹള്ളി ന്യൂ ഗവ. ഇലക്ട്രിക്കൽ ഫാക്ടറിക്ക് (എൻ‌.ജി‌.ഇ‌.എഫ്) സമീപം 37.75...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചു: യൂട്യൂബര്‍ അറസ്റ്റില്‍

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍. തുമകുരു...

ബെംഗളൂരുവിൽ കബൺപാർക്കിനും ലാൽബാഗിനും സമാനമായി 153 ഏക്കറില്‍ ജൈവവൈവിധ്യ പാർക്ക് വരുന്നു

ബെംഗളൂരു: നഗരത്തില്‍ കബൺപാർക്കിനും ലാൽബാഗിനും സമാനമായി മറ്റൊരു പാർക്കുകൂടി വരുന്നു. യെലഹങ്കയ്ക്ക്...

ഹൊസൂർ–കണ്ണൂർ വാരാന്ത്യ സ്വിഫ്റ്റ് ഡീലക്സ് ബസ് ബെംഗളൂരുവിലേക്ക് നീട്ടി

ബെംഗളൂരു: കേരള ആർടിസിയുടെ ഹൊസൂർ–കണ്ണൂർ വാരാന്ത്യ സ്വിഫ്റ്റ് ഡീലക്സ് ബസ് ബെംഗളൂരുവിലേക്ക്...

23-ാമത് ചിത്രസന്തേ ഇന്ന്; കേരളമുൾപ്പെടെ 22 സംസ്ഥാനങ്ങളിൽനിന്നുള്ള 1,500 ചിത്രകാരന്മാര്‍ പങ്കെടുക്കും

ബെംഗളൂരു: 23-ാമത് ചിത്രസന്തേ കുമാര കൃപ റോഡിലെ കർണാടക ചിത്രകലാപരിഷത്തിൽ ഞായറാഴ്ച...

Related News

Popular Categories

You cannot copy content of this page