ബെംഗളൂരു: ഓള്‍ ഇന്ത്യ കെഎംസിസി ബെംഗളൂരു സെൻട്രൽ കമ്മിറ്റി ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റിയുടെ പ്രഥമ ശിഹാബ് തങ്ങൾ സ്മാരക മാനവതാവാദ പുരസ്‌കാരത്തിന് മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ. എൻ.എ.മുഹമ്മദ് അർഹനായി. പുരസ്കാര പ്രഖ്യാപനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നടത്തി.
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, കമാൽ വരദൂർ, ഡോ. റാഷിദ് ഗസാലി എന്നിവരടങ്ങിയ ജൂറിയാണ് ഡോ. എൻ.എ.മുഹമ്മദിനെ തിരഞ്ഞെടുത്തത്. ബെംഗളൂരുവിലെ ആതുര സേവന ജീവകാരുണ്യ വിദ്യാഭ്യാസ സാമൂഹിക മേഖലകളിലെ നിസ്തുലമായ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.
SUMMARY: Dr. N. A. Muhammad receives Shihab Thangal Memorial First Humanitarian Award