ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഡോ. രത്തന്‍ യു ഖേല്‍ക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി നിയമിച്ചു. നിയമനവുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. 2003 ബാച്ച് കേരള കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥനായ രത്തന്‍ യു. ഖേല്‍ക്കര്‍ കര്‍ണാടക സ്വദേശിയാണ്. കണ്ണൂർ കളക്ടറായും കേരള മെഡിക്കൽ മിഷൻ ഡയറക്ടറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. വി ഡി സതീശനാണ് രത്തൻ ഖേൽക്കറിൻ്റെ പേര് നിർദേശിച്ചത്.

2024 ഡിസംബര്‍ നാലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അദ്ദേഹത്തെ കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി നിയമിക്കുന്നത്. ആരോഗ്യവകുപ്പ് സെക്രട്ടറി, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ഇന്‍ഫോപാര്‍ക്ക് ചെയര്‍മാന്‍, വിവിധ ജില്ലകളില്‍ കലക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2013ല്‍ കണ്ണൂര്‍ കലക്ടര്‍ ആയിരിക്കെ മികച്ച കലക്ടര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരത്തിനും അര്‍ഹനായിട്ടുണ്ട്.

അതേസമയം മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് 20 പേരെ നിയമിച്ച് ഉത്തരവിറങ്ങി. പേഴ്‌സണല്‍ സ്റ്റാഫിന്റെ പേര്, തസ്തിക: ടി ശ്രീകുമാര്‍ – സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിജി.എസ് സീജി – പ്രസ് സെക്രട്ടറിറോയ് മാത്യൂസ്- മീഡിയ സെക്രട്ടറി കെ പി കെ തിലകന്‍- അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി. എ അനീഷ്- അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി, എം എസ് മോഹനചന്ദ്രന്‍- അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി, എം പത്മകുമാര്‍- അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, പി എ എബിമോന്‍- അസി. പ്രൈവറ്റ് സെക്രട്ടറി, പി എന്‍ മനോജ്കുമാര്‍- അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, എസ് ജാഫര്‍ഖാന്‍- അസി. പ്രൈവറ്റ് സെക്രട്ടറി, എ ജയചന്ദ്രന്‍- അസി. പ്രൈവറ്റ് സെക്രട്ടറി, ഒ ടി പ്രകാശ്- അസി. പ്രൈവറ്റ് സെക്രട്ടറി, ടി സി വിനീത്- പേഴ്‌സണല്‍ അസിസ്റ്റന്റ്, എം ബി സുരേഷ് ബാബു- അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്, എം കെ പ്രശാന്ത്- അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്, കെ കമറുദ്ദീന്‍- അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്, കെ. ഹരിനാഥ്- അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്, എസ് ജയകുമാര്‍- സെക്ഷന്‍ ഓഫീസര്‍, ടി ഡി ജോസഫ്- ക്ലാര്‍ക്ക്, വി ജെ ആഷിഫ്- ക്ലാര്‍ക്ക്.
SUMMARY: Dr. Ratan U Khelkar Secretary to the Chief Minister

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിഗ്നലിൽ നിർത്തിയ ബൈക്കിലേക്ക് കാർ ഇടിച്ചു; 33കാരനായ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: കഗ്ഗദാസപുര മെയിൻ റോഡിലെ വിജ്ഞാനനഗർ സിഗ്നലിൽ ഉണ്ടായ വാഹനാപകടത്തിൽ 33കാരനായ...

തിരുവോണ നാളിൽ  വ്യാപക മഴക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

എംഎംഎ മീലാദ് ആഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ മീലാദ് ആഘോഷത്തിന് നാളെ തുടക്കം കുറിക്കും.മൈസൂർ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഓഗസ്റ്റ് 30 ന്...

ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഈദ് മിലാദ്-ഉൻ-നബി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26 ന്  ബുധനാഴ്ച...

സിഗ്നലിൽ നിർത്തിയ ബൈക്കിലേക്ക് കാർ ഇടിച്ചു; 33കാരനായ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: കഗ്ഗദാസപുര മെയിൻ റോഡിലെ വിജ്ഞാനനഗർ സിഗ്നലിൽ ഉണ്ടായ വാഹനാപകടത്തിൽ 33കാരനായ...

തിരുവോണ നാളിൽ  വ്യാപക മഴക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

എംഎംഎ മീലാദ് ആഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ മീലാദ് ആഘോഷത്തിന് നാളെ തുടക്കം കുറിക്കും.മൈസൂർ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഓഗസ്റ്റ് 30 ന്...

ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഈദ് മിലാദ്-ഉൻ-നബി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26 ന്  ബുധനാഴ്ച...

‘പറയാതെ പോയ കഥകൾ’; പുസ്തക പ്രകാശനം 29 ന്

ബെംഗളൂരു: ലത നമ്പൂതിരി രചിച്ച പറയാതെ പോയ കഥകൾ എന്ന പുസ്തകത്തിന്റെ...

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

ബെംഗളുരു: ഓൺലൈനായി വിഷക്കായ വില്പന നടത്തിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടിയുമായി കർണാടക...

പകൽ ചാര്‍ജ് കുറയും; രാത്രി കൂടും, വൈദ്യുതി നിരക്കില്‍ അടിമുടി മാറ്റം

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അടുത്ത 5 വര്‍ഷത്തെ വൈദ്യുതനിരക്ക് പരിഷ്കരണത്തിനുള്ള...

Related Articles

Popular Categories