ബെംഗളൂരു: ദ്രാവിഡഭാഷാ വിവർത്തക അസോസിയേഷൻ വിവർത്തന പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. മലയാളം, തെലുഗു, തമിഴ്, തുളു ഭാഷകളിൽനിന്ന് കന്നഡയിലേക്ക് വിവർത്തനം ചെയ്ത നോവലുകൾക്കാണ് പുരസ്കാരം നൽകുന്നത്. 11,111 രൂപയാണ് പുരസ്കാരത്തുക.
വിവർത്തന പുസ്തകങ്ങൾ 2022, 2023, 2024 വർഷങ്ങളിൽ പ്രസിദ്ധീകരിച്ചതായിരിക്കണം. മൂന്നു കോപ്പികൾ ജൂലായ് 31-നു മുൻപ് പ്രസിഡന്റ്, ഡിബിറ്റിഎ, ശ്രീഭൈരവേശ്വര നിലയ, ഇമ്മടി ഹള്ളി മെയിൻ റോഡ്, ഹഗദൂരു, വൈറ്റ്ഫീൽഡ്, ബെംഗളൂരു-560066 എന്ന വിലാസത്തിൽ അയയ്ക്കണം.
സെപ്റ്റംബറിൽ അസോസിയേഷന്റെ വാർഷിക സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് പ്രസിഡന്റ് ഡോ.സുഷമാ ശങ്കർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9901041889, 8147212724.
SUMMARY: Dravidian Language Translators Association invites entries for awards
SUMMARY: Dravidian Language Translators Association invites entries for awards