ബെംഗളൂരു: ദസറ ആഘോഷങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ മൈസൂരു നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്. തിങ്കളാഴ്ച മുതൽ ഒക്ടോബർ രണ്ട് വരെ കൊട്ടാര പരിസരത്തും പ്രധാന റോഡുകളിലും ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അർധരാത്രി വരെയാണ് മൈസൂരു സിറ്റി പോലീസ് വൺവേ ഗതാഗതനിയമം ഏർപ്പെടുത്തിയത്. നഗരത്തിലെത്തുന്ന എല്ലാ ബസുകൾക്ക് ബദൽ റൂട്ടും വൺവേ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
നോർത്ത് ഗേറ്റ് -ഓൾഡ് സ്റ്റാച്യു സർക്കിൾ, ചാമരാജേന്ദ്ര വോഡയാർ സർക്കിൾ, കൃഷ്ണ രാജ സർക്കിൾ, ന്യൂ സയ്യാജി റാവു റോഡ്, രാച്ചയ്യ സർക്കിൾ, ബസവേശ്വര സർക്കിൾ, ഗൺ ഹൗസ് ജങ്ഷൻ, ബിഎൻ റോഡ്, ഹാർഡിങ് സർക്കിൾ, ആൽബർട്ട് വിക്ടർ റോഡ് മുതല്‍ മൈസൂരു കൊട്ടാരം വരെ വണ്‍വെയാണ്.
ഗാന്ധി സ്ക്വയറിൽനിന്ന് സയ്യാജിറാവു റോഡ് വരെയുള്ള ഓൾഡ് ബാങ്ക് റോഡിൽ കിഴക്ക്നിന്ന് പടിഞ്ഞാറോട്ട് ഒരു വശത്തേക്ക് മാത്രമേ ഗതാഗതം അനുവദിക്കു. അശോക റോഡിൽ ദാവൂദ് ഖാൻ റോഡ് ജങ്ഷനിൽനിന്ന് നെഹ്റു സർക്കിളിലേക്ക് വടക്ക്നിന്ന് തെക്കോട്ട് മാത്രമാണ് വാഹനങ്ങള്‍ക്ക് അനുമതി.
SUMMARY: Dussehra Ceremonies; Traffic control in Mysore