കൊച്ചി: വിദേശനാണയ വിനിമയത്തിനുള്ള ഓൺലൈൻ പ്ലാറ്റ് ഫോമായ സാറ എഫ്എക്‌സിന്റെ കേരളത്തിലെ നാലുകേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. വിവിധ അക്കൗണ്ടുകളിലായുള്ള 3.9 കോടി രൂപ മരവിപ്പിച്ചു. സിഇഒ ജംഷീർ താഴെവീട്ടിലിനെതിരേ അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് റെയ്ഡ്.
ഇന്ത്യയിൽനിന്ന് വ്യാജ ബാങ്ക് അക്കൗണ്ടുകളിലൂടെ പണം സമാഹരിച്ചതിനും നിക്ഷേപകരെ വഞ്ചിച്ചതിനുമാണ് കേസ്.സൈപ്രസിൽ രജിസ്റ്റർ ചെയ്ത സാറ എഫ്എക്‌സ് ഇന്ത്യയിൽ അനധികൃത ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയായിരുന്നു ഇടപാടുകൾ നടത്തിയിരുന്നതെന്ന് ഇഡി പറയുന്നു. വ്യാജ ബാങ്ക് അക്കൗണ്ടുകളുടെ വലിയ ശൃംഖല ഇതിനായി തീർത്തിരുന്നു. ഇങ്ങനെ സമ്പാദിക്കുന്ന പണം വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയും വിദേശനാണ്യത്തിലെ ഊഹക്കച്ചവടത്തിലും സ്വന്തം ആവശ്യങ്ങൾക്കും ഉപയോഗിക്കുകയും ചെയ്തു. നാലിടങ്ങളിൽ നടത്തിയ റെയ്ഡിൽ മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്‌ക്കുകൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്.
SUMMARY: ED raids; Rs 3.9 crore of forex trading platform Sara FX frozen