മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഹാക്കര്‍മാര്‍ ഷിന്‍ഡെയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ നിന്ന് പാകിസ്ഥാന്‍, തുര്‍ക്കി പതാകകളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. സൈബര്‍ ക്രൈം പോലീസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് ഡെപ്യൂട്ടി മുഖ്യമന്ത്രിയുടെ എക്‌സ് ഹാന്‍ഡില്‍ കൈകാര്യം ചെയ്യുന്ന ടീം അക്കൗണ്ട് വീണ്ടെടുക്കുകയും ചെയ്തു.
നുഴഞ്ഞുകയറ്റം ശ്രദ്ധയില്‍പ്പെട്ടയുടനെ പോസ്റ്റു ചെയ്യപ്പെട്ട ചിത്രങ്ങള്‍ നീക്കം ചെയ്തിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ഏകദേശം 30 മുതല്‍ 40 മിനിറ്റ് വരെ എടുത്തു. ഏഷ്യാ കപ്പില്‍ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കാന്‍ ഒരുങ്ങുന്ന അതേ ദിവസമാണ് സംഭവം എന്നത് ശ്രേദ്ധേയമാണ്.
SUMMARY: Maharashtra Deputy Chief Minister Eknath Shinde’s ‘X’ account hacked