ബെംഗളൂരു: മൈസൂരു സരഗൂരിൽ കാട്ടാന ആക്രമണത്തിൽ 70-കാരൻ കൊല്ലപ്പെട്ടു. മതകരെ സ്വദേശി മാദയാണ് മരിച്ചത്. ബന്ദിപ്പുർ കടുവസങ്കേതത്തിലെ മൊളെയൂരില്‍ വ്യാഴാഴ്ച പുലർച്ചെ നാലരയോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. പുലർച്ചെ വീടിനടുത്തുള്ള കാട്ടുപ്രദേശത്ത് വെളിക്കിറങ്ങാൻ പോയപ്പോഴായിരുന്നു ആക്രമണം.
മൃതദേഹം എച്ച്.ഡി.കോട്ടെ താലൂക്കാശുപത്രിയിലേക്ക് മാറ്റി.കഴിഞ്ഞ ഏതാനും ദിവസമായി സ്ഥലത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. കാട്ടാനയെ ഉടൻ പിടികൂടണമെന്നും ഇവര്‍ വനം വകുപ്പിനോട് ആവശ്യപ്പെട്ടു.
SUMMARY :Elderly man killed in wild elephant attack in Mysuru














