ഇടുക്കിയില്‍ വയോധികനെ ആസിഡ് ഒഴിച്ച്‌ കൊലപ്പെടുത്തി

ഇടുക്കി: ഇടുക്കി നിരപ്പേല്‍ കടയില്‍ വെച്ച്‌ വയോധികനെ ആസിഡ് ഒഴിച്ച്‌ കൊലപ്പെടുത്തി. നിരപ്പേല്‍ കട ഈറ്റപ്പുറത്ത് സുകുമാരൻ (64) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുകുമാരൻ്റെ പിതൃസഹോദരിയും കോട്ടയം കട്ടച്ചിറ സ്വദേശിയുമായ തങ്കമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരമാണ് ആക്രമണം നടന്നത്.

സുകുമാരനും തങ്കമ്മയും തമ്മില്‍ സാമ്പത്തിക ഇടപാടുകളെ ചൊല്ലി തർക്കങ്ങള്‍ നിലനിന്നിരുന്നതായി പോലീസ് പറയുന്നു. ഇതിൻ്റെ പേരില്‍ സുകുമാരനെതിരെ തങ്കമ്മ നേരത്തെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. 15 ദിവസങ്ങള്‍ക്ക് മുൻപാണ് തങ്കമ്മ സുകുമാരൻ്റെ വീട്ടിലെത്തിയത്. ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ സുകുമാരനെ നാട്ടുകാർ ചേർന്ന് ആദ്യം തൂക്കുപാലത്തെയും പിന്നീട് കട്ടപ്പനയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

നില വഷളായതിനെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ പൊള്ളലേറ്റ തങ്കമ്മയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

SUMMARY: Elderly man murdered by pouring acid in Idukki

Hot this week

ബന്ധു നിയമന വിവാദം: മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജി വെച്ചു

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിന് പിന്നാലെ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിൻ്റെ...

പഞ്ച ദ്രാവിഡ ഭാഷാ കവി സംഗമവും തൊദൽനുടി വാർഷിക പതിപ്പ് പ്രകാശനവും  

ബെംഗളൂരു: ദ്രാവിഡ ഭാഷാ ട്രാന്‍സ്ലേറ്റേഴ്‌സ് അസോസിയേഷനും (ഡിബിടിഎ) തൊദല്‍നുടി കന്നഡ ബാലസാഹിത്യ...

നടൻ സലിം കുമാറിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: അന്തരിച്ച പ്രമുഖ ചലച്ചിത്ര താരം സലിം കുമാറിന്‍റെ വിയോഗത്തില്‍ അഗാധമായ...

ഥാറിനുള്ളില്‍ മദ്ധ്യവയസ്കൻ മരിച്ചനിലയില്‍

തിരുവനന്തപുരം: കാര്യവട്ടം പേരൂരില്‍ ഥാറിനുള്ളില്‍ മദ്ധ്യവയസ്കനെ മരിച്ചനിലയില്‍ കണ്ടെത്തി. അണിയൂർ സ്വദേശി...

സലിം കുമാറിന് വിട നല്‍കി നാട്; സംസ്‌കാരം നടന്നു

തിരുവനന്തപുരം: ഹാസ്യചക്രവർത്തിക്ക് വിട നല്‍കി സാംസ്കാരിക കേരളം. ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍...

ഉരുള്‍പൊട്ടല്‍ ഭീതി; ഇടുക്കി ജില്ലയില്‍ രാത്രികാല യാത്രകള്‍ക്ക് നിയന്ത്രണം

ഇടുക്കി: ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാത്രി യാത്ര...

അമേരിക്കയില്‍ ഇന്ത്യൻ യുവാവ് വെടിയേറ്റ് മരിച്ചു

ഫിലാഡല്‍ഫിയ: അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ തെലുങ്കാന സ്വദേശിയായ യുവാവ് വെടിയേറ്റ് മരിച്ചു. ഗുണ്ട്‌ലപോച്ചംപള്ളി...

പാലക്കാട് കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ ബസ് മോഷണം; മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി

പാലക്കാട്: പാലക്കാട്ടെ കെഎസ്‌ആർടിസി ഡിപ്പോയില്‍ നിന്ന് അജ്ഞാതൻ ബസ് മോഷ്ടിച്ചു. ഇന്ന്...

Related Articles

Popular Categories