14കാരിയെ ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോയി മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു; സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിന് സമീപം ദേവനാഹള്ളിയിൽ പതിനാലുകാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. പെൺകുട്ടിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷമാണ് ക്രൂരതയ്ക്ക് ഇരയാക്കിയത്. സംഭവത്തിൽ സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി. രേണുക, നവീൻ, വെങ്കട്ടരമണ എന്നിവരാണ് പിടിയിലായത്.

ജൂലൈ 17-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്രദർശനത്തിനെന്ന വ്യാജേന രേണുക എന്ന സ്ത്രീ പെൺകുട്ടിയെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് നവീൻ, വെങ്കട്ടരമണ എന്നിവരും ഇവർക്കൊപ്പം ചേർന്നു. പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോകുകയും നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയുമായിരുന്നു.

തുടർന്ന് സമീപത്തെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെത്തിച്ച് പെൺകുട്ടിയെ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പിറ്റേന്ന് രാവിലെ കുട്ടിയെ വീടിന് സമീപം ഇറക്കിവിട്ട പ്രതികൾ, നടന്ന വിവരങ്ങൾ പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. രാത്രി മുഴുവൻ പെൺകുട്ടിയെ കാണാതിരുന്നതിനെ തുടർന്ന് അമ്മ ചോദ്യം ചെയ്തപ്പോഴാണ് താൻ നേരിട്ട ദാരുണമായ അനുഭവം കുട്ടി തുറന്നുപറഞ്ഞത്. ഉടൻ തന്നെ പെൺകുട്ടിയും അമ്മയും പോലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പ്രതികൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഉടന്‍ തന്നെ അന്വേഷണവും പ്രതികൾക്കായുള്ള തിരച്ചിലും ആരംഭിക്കുകയായിരുന്നു.
SUMMARY:14-year-old girl gang-raped after being taken to temple; Three people including woman arrested

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

10 വർഷത്തിനിടെ 152 ചോർച്ചകൾ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്...

നടപ്പാത ഒഴിപ്പിക്കൽ നടപടിക്കിടെ സർക്കാർ ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം; 10 പേർ അറസ്റ്റിൽ

ബെംഗളൂരു: ശിവാജിനഗർ നടപ്പാത ഒഴിപ്പിക്കൽ നടപടിക്കിടെ സർക്കാർ ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം; 10...

രാഹുൽ ഗാന്ധിക്കെതിരായ കയ്യേറ്റം; നാളെ കെഎസ്‍യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ...

കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

ഇടുക്കി: കൊളുക്കുമലയിലെ സിംഹപ്പാറയില്‍ നിന്ന് കൊക്കയിലേക്ക് വീണ യുവാവിനെ സാഹസിക രക്ഷാപ്രവർത്തനത്തിലൂടെ...

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് ജാമ്യം അനുവദിച്ച്‌ കോടതി; കാപ്പ കേസുള്ളതിനാല്‍ ജയില്‍ മോചിതനാകാൻ കഴിയില്ല

തിരുവനന്തപുരം: കോർപ്പറേഷൻ ബിജെപി കൗണ്‍സിലർ ആർ. സുഗതന് നെടുമങ്ങാട് സെക്കൻഡ് ക്ലാസ്...

സി.ജെ.പി-വിദ്യാര്‍ഥി സമരത്തിനു നേരെയുണ്ടായ അതിക്രമം; 24 ന് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ

തിരുവനന്തപുരം: രാജ്യതലസ്ഥാനത്ത് വിദ്യാർഥി പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ 24...

‘ഭാവിതലമുറയുടെ സ്വപ്നങ്ങളും ജീവിതവും തകര്‍ക്കരുത്’; സിജെപി പ്രക്ഷോഭത്തിന് പിന്തുണയുമായി കുഞ്ചാക്കോ ബോബന്‍

ന്യൂഡൽഹി: ഡല്‍ഹിയില്‍ കോക്രോച്ച്‌ ജനതാ പാർട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന്...

കറുപ്പണിഞ്ഞ് പ്രതിപക്ഷ എംപിമാര്‍; പാര്‍ലമെന്‍റിന് മുന്നിലും പ്രതിഷേധം

ന്യൂഡൽഹി: പാര്‍ലമെന്റില്‍ കറുപ്പ് വസ്ത്രം ധരിച്ചെത്തി പ്രതിഷേധിച്ച്‌ പ്രതിപക്ഷ എംപിമാര്‍. കഴിഞ്ഞദിവസം...

Related Articles

Popular Categories