പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ.എസ്. മണിലാല്‍ അന്തരിച്ചു

തൃശൂർ: പ്രമുഖ സസ്യ ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവും കാലിക്കറ്റ് സർവകലാശാല ബോട്ടണി വകുപ്പ് മുൻ മേധാവിയുമായ ഡോ. കെ എസ് മണിലാൽ (86) അന്തരിച്ചു. തൃശൂരിൽ വച്ചായിരുന്നു അന്ത്യം.

കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ഹോർത്തൂസ് മലബാറിക്കൂസ് എന്ന ലാറ്റിൻ ​ഗ്രന്ഥം ഇം​ഗ്ലീഷിലും മലയാളത്തിലും ആദ്യമായി എത്തിച്ച ​ഗവേഷകൻ കൂടിയാണ് പ്രൊഫ മണിലാൽ. കോഴിക്കോട്ടെയും സൈലന്റ് വാലിയിലെയും സസ്യവൈവിധ്യത്തെക്കുറിച്ച് മണിലാലിന്റെ നേതൃത്വത്തില്‍ നടന്ന വര്‍ഷങ്ങള്‍ നീണ്ട പഠനങ്ങളും പ്രസിദ്ധമാണ്.

പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആഡ്രിയാന്‍ വാന്‍ റീഡ് ആണ് കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് 12 വോള്യങ്ങളുള്ള ഹോര്‍ത്തൂസ് മലബാറിക്കൂസ് തയ്യാറാക്കിയത്. ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്ന് പ്രസിദ്ധീകരിച്ച ആ ലാറ്റിന്‍ ഗ്രന്ഥം, മൂന്നു നൂറ്റാണ്ടിന് ശേഷം മണിലാലിന്റെ പ്രവര്‍ത്തനഫലമായാണ് ആദ്യമായി ഇംഗ്ലീഷിലും മലയാളത്തിലും എത്തിയത്.

റോയല്‍ സൊസൈറ്റി നഫീല്‍ഡ് ഫൗണ്ടേഷന്‍ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട മണിലാല്‍ 1971 ല്‍ ബ്രിട്ടനില്‍ സസ്യശാസ്ത്ര ഗവേഷണം നടത്തി.

ഹോര്‍ത്തൂസ് ഇംഗ്ലീഷ്, മലയാളം പതിപ്പുകള്‍ ഉള്‍പ്പടെ ഒട്ടേറെ ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഫ്ലോറ ഓഫ് കാലിക്കറ്റ്(1982), ഫ്ലോറ ഓഫ് സൈലന്റ് വാലി(1988), ബോട്ടണി ആന്‍ഡ് ഹിസ്റ്ററി ഓഫ് ഹോര്‍ത്തൂസ് മലബാറിക്കൂസ് (1980), ആന്‍ ഇന്റര്‍പ്രട്ടേഷന്‍ ഓഫ് വാന്‍ റീഡ്‌സ് ഹോര്‍ത്തൂസ് മലബാറിക്കൂസ്(1988), ഹോര്‍ത്തൂസ് മലബാറിക്കൂസ് ആന്‍ഡ് ദി സോഷ്യോ-കള്‍ച്ചറല്‍ ഹെറിറ്റേജ് ഓഫ് ഇന്ത്യ (2012) എന്നീ ഗ്രന്ഥങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നു. 200 ലേറെ ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മണിലാല്‍, 19 പുതിയ സസ്യയിനങ്ങളെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. നാല് സസ്യയിനങ്ങള്‍ മണിലാലിന്റെ പേരിലും അറിയപ്പെടുന്നു.

സസ്യവര്‍ഗീകരണ ശാസ്ത്രത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ മുന്‍നിര്‍ത്തി കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ള ഇകെജാനകി അമ്മാള്‍ പുരസ്‌കാരം 2003 ല്‍ മണിലാലിന് ലഭിച്ചു. ശാസ്ത്രമേഖലയില്‍ നല്‍കിയ സംഭാവനകളെ പരിഗണിച്ച്, 2020 ല്‍ രാഷ്ട്രം പത്മശ്രീ ബഹുമതി നല്‍കി പ്രൊഫ മണിലാലിനെ ആദരിച്ചു. ഡച്ച് രാജ്ഞി ബിയാട്രിക്‌സിന്റെ ശുപാര്‍ശ പ്രകാരം നല്‍കപ്പെടുന്ന നെതര്‍ലന്‍ഡ്‌സിന്റെ ഉന്നത സിവിലിയന്‍ പുരസ്‌കാരമായ ഓഫീസര്‍ ഇന്‍ ദ ഓര്‍ഡര്‍ ഓഫ് ഓറഞ്ച്‌നാസ്സൗ 2012 ല്‍ മണിലാലിനെ തേടിയെത്തി. ഈ പുരസ്‌കാരം ലഭിച്ച ആദ്യ ഏഷ്യക്കാരനാണ് മണിലാല്‍.

കാട്ടുങ്ങല്‍ എ സുബ്രഹ്‌മണ്യത്തിന്റെയും കെകെ ദേവകിയുടെയും മകനായി 1938 സെപ്റ്റംബർ 17ന് പറവൂര്‍ വടക്കേക്കരയിലാണ് മണിലാല്‍ ജനിച്ചത്. എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം മധ്യപ്രദേശിലെ സാഗര്‍ സര്‍വകലാശാലയില്‍ തുടര്‍പഠനം നടത്തി. ജ്യോത്സ്‌നയാണ് ഭാര്യ, അനിതയാണ് മകൾ.
<br>
TAGS : K S MANILAL
SUMMARY : Eminent botanist and Padma Shri winner Dr. K. S. Manilal passes away

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിൽ ‘വ്യാജ പനീറിന്’ വിലക്ക്

ബെംഗളൂരു: പാൽ ഉപയോഗിക്കാതെ, സസ്യ എണ്ണയോ മറ്റ് പാൽ ഇതര ഘടകങ്ങളോ...

ബെംഗളൂരുവിൽ ഇന്നും നാളെയും വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളുടെ ഭാഗമായി നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും വൈദ്യുതി...

ബെംഗളൂരുവിൽ ഓൺലൈൻ ജോലി തട്ടിപ്പ്; യുവാവിന് 44.8 ലക്ഷം നഷ്ടമായി

ബെംഗളൂരു: വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച ഹൊരമാവു സ്വദേശിയായ 44കാരന്...

മുംബൈയില്‍ ഗണേശ വി​​ഗ്രഹം വീണ് രണ്ട് പേർ മരിച്ചു; കുട്ടികളുൾപ്പെടെയുള്ളവര്‍ക്ക് പരുക്ക്

മുംബൈ: ദക്ഷിണ മുംബൈയിലെ ഗണേശ വിഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് പേർ...

ഓണച്ചന്തകൾക്ക് തുടക്കമായി

ബെംഗളൂരു: ഓണത്തോടനുബന്ധിച്ച് വിവിധ മലയാളി കൂട്ടായ്മകള്‍ ഏർപ്പെടുത്തിയ ഓണച്ചന്തകൾക്ക്  പ്രവര്‍ത്തനമാരംഭിച്ചു. കേരളത്തിൽ...

കർണാടകയിൽ ‘വ്യാജ പനീറിന്’ വിലക്ക്

ബെംഗളൂരു: പാൽ ഉപയോഗിക്കാതെ, സസ്യ എണ്ണയോ മറ്റ് പാൽ ഇതര ഘടകങ്ങളോ...

ബെംഗളൂരുവിൽ ഇന്നും നാളെയും വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളുടെ ഭാഗമായി നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും വൈദ്യുതി...

ബെംഗളൂരുവിൽ ഓൺലൈൻ ജോലി തട്ടിപ്പ്; യുവാവിന് 44.8 ലക്ഷം നഷ്ടമായി

ബെംഗളൂരു: വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച ഹൊരമാവു സ്വദേശിയായ 44കാരന്...

മുംബൈയില്‍ ഗണേശ വി​​ഗ്രഹം വീണ് രണ്ട് പേർ മരിച്ചു; കുട്ടികളുൾപ്പെടെയുള്ളവര്‍ക്ക് പരുക്ക്

മുംബൈ: ദക്ഷിണ മുംബൈയിലെ ഗണേശ വിഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് പേർ...

ഓണച്ചന്തകൾക്ക് തുടക്കമായി

ബെംഗളൂരു: ഓണത്തോടനുബന്ധിച്ച് വിവിധ മലയാളി കൂട്ടായ്മകള്‍ ഏർപ്പെടുത്തിയ ഓണച്ചന്തകൾക്ക്  പ്രവര്‍ത്തനമാരംഭിച്ചു. കേരളത്തിൽ...

പാലക്കാടൻ കൂട്ടായ്മ ഭാരവാഹികള്‍

ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മയുടെ 2026-28  വര്‍ഷത്തിലേക്കുള്ള പുതിയഭരണസമിതിയിലേക്ക് താഴെ കൊടുത്തിരിക്കുന്നവരെ തിരഞ്ഞെടുത്തു. പ്രസിഡന്റ്:...

ഫൊറോന ചർച്ച് മത്തിക്കരെയില്‍ മലയാളം മിഷൻ പഠനകേന്ദ്രം ആരംഭിച്ചു

ബെംഗളൂരു: സെൻ്റ് സെബാസ്റ്റ്യൻസ് ഫൊറോന ചർച്ച് മത്തിക്കരെയുടെ ആഭിമുഖ്യത്തിൽ മലയാളം മിഷന്റെ...

Related Articles

Popular Categories