കെന്നിങ്ടൺ: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന്റെ അവസാന ദിനം ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്ന് അഞ്ചാം ദിവസത്തെ കളി അവശേഷിക്കുമ്പോൾ 35 റൺസാണ് ഇംഗ്ലണ്ടിനു ജയിക്കാൻ വേണ്ടത്. 4 വിക്കറ്റ് കൂടി നേടിയാൽ ഇന്ത്യക്കും ജയിക്കാം. എന്നാൽ ഭീഷണിയായി മഴയും രംഗത്തുണ്ട്.
374 റൺസ് വിജയ ലക്ഷ്യത്തിലേക്കു ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് നാലാം ദിനം മഴയെ തുടർന്ന് നേരത്തേ കളി നിർത്തുമ്പോൾ 6 വിക്കറ്റിന് 339 റൺസെന്ന നിലയിലാണ്. അവസാന 11 ഓവറിൽ ഹാരി ബ്രൂക്കിനെയും(111) ജോ റൂട്ടിനെയും(105) ഇന്ത്യ പുറത്താക്കിയതോടെയാണ് മത്സരം ആവേശകരമായത്. ജാമി സ്മിത്ത് (2), ജാമി ഓവർടൺ (0) എന്നിവരാണ് ക്രീസിൽ. പ്രസിദ്ധ് കൃഷ്ണ മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റ് നേടി. പിച്ചിൽ ബാറ്റിങ് ദുഷ്കരമായതാണ് ഇന്ത്യയ്ക്കു പ്രതീക്ഷ നൽകുന്ന ഘടകം.
പരമ്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്. മത്സരം ജയിച്ചാൽ ആൻഡേഴ്സൻ-തെണ്ടുൽക്കർ ട്രോഫി സ്വന്തമാക്കാം. ഇന്ത്യ ജയിച്ചാൽ പരമ്പര സമനിലയിലാകും. സ്കോർ: ഇന്ത്യ 224, 396 ഇംഗ്ലണ്ട് 247, ആറിന് 339.
SUMMARY: England and India ready for cliffhanger on final day in dramatic fifth Test.