ന്യൂഡൽഹി: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നയങ്ങൾക്ക് എതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നു എന്ന് ആരോപിച്ച് ട്രംപ് അധിക തീരുവ ചുമത്തിയതിലും മറ്റും കടുത്ത വിമർശനമാണ് ഉയർന്നിരിക്കുന്നത്. നിങ്ങൾക്കിപ്പോൾ ഇന്ത്യയുടെ എണ്ണ ഇഷ്ടമല്ലെന്ന് കരുതുക, നിങ്ങൾ വാങ്ങേണ്ട ആരും ആരെയും എണ്ണ വാങ്ങാൻ നിർബന്ധിക്കുന്നില്ല. എണ്ണവിലയിൽ സ്ഥിരത ഉറപ്പാക്കുക കൂടി ലക്ഷ്യമിട്ടാണ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത്. അത് ഇന്ത്യയുടെയും ലോകത്തിൻ്റെയും താൽപര്യമാണെന്ന് ജയശങ്കർ പറഞ്ഞു. ദി ഇക്കണോമിക്ക് ടൈംസ് വേൾഡ് ലീഡേഴ്‌സ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
#WATCH | Delhi: At The Economic Times World Leaders Forum 2025, EAM Dr S Jaishankar says, “It’s funny to have people who work for a pro-business American administration accusing other people of doing business. If you have a problem buying oil or refined products from India, don’t… pic.twitter.com/rXW9kCcVuv
— ANI (@ANI) August 23, 2025
ട്രംപ് വ്യാപാരം ഉൾപ്പെടെയുള്ള വിദേശനയങ്ങളെപ്പറ്റി പരസ്യ പ്രസ്‌താവനകൾ നടത്തുന്നത് ശരിയല്ലെന്നും ജയശങ്കർ അഭിപ്രായപ്പെട്ടു ട്രംപ് ലോകത്തോടും സ്വന്തം രാജ്യത്തോടും പോലും ഇടപെടുന്ന രീതി, പരമ്പരാഗതമായ ശൈലിയിൽനിന്ന് വളരെ വ്യത്യസ്‌തമാണ്. വ്യാപാരപരവും വ്യാപാരേതരവുമായ കാര്യങ്ങൾക്ക് ട്രംപ് തീരുവകൾ ഉപയോഗിക്കുന്നത് അസാധാരണമായ കാര്യമാണ്. ട്രംപ് ഭരണകൂടത്തിൽ നിന്നുള്ള പ്രഖ്യാപനങ്ങൾ പലപ്പോഴും ആദ്യം പൊതുവേദിയിലും അതിനുശേഷം ബന്ധപ്പെട്ട കക്ഷികളോടുമാണ് നടത്തുന്നത്. ഇവയിൽ പലതും പരസ്യമായി പറയപ്പെടുന്നു. ഇത് ലോകം മുഴുവൻ അഭിമുഖീകരിക്കുന്ന ഒരു സാഹചര്യമാണ്.
ഇന്ത്യയെ ലക്ഷ്യം വയ്ക്കാൻ ഉപയോഗിക്കുന്ന അതേ വാദങ്ങൾ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായ ചൈനയ്ക്കും ഏറ്റവും വലിയ ഊർജ ഇറക്കുമതിക്കാരായ യൂറോപ്യൻ യൂണിയനുമെതിരെ ട്രംപ് ഇതുവരെ പ്രയോഗിച്ചിട്ടില്ലെന്നും ജയശങ്കർ പറഞ്ഞു. യുഎസുമായുള്ള വ്യാപാരം ഒരു തർക്കവിഷയമായി തുടരുമ്പോഴും ഇന്ത്യ സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കുന്നത് തുടരുമെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.
SUMMARY: External Affairs Minister S Jaishankar lashes out at Trump’s policies