Home BENGALURU UPDATES ബെംഗളൂരുവില്‍ വ്യാജ അപകടങ്ങളുണ്ടാക്കി ഭീഷണിപ്പെടുത്തി പണം തട്ടൽ; ഒരാൾ അറസ്റ്റിൽ

ബെംഗളൂരുവില്‍ വ്യാജ അപകടങ്ങളുണ്ടാക്കി ഭീഷണിപ്പെടുത്തി പണം തട്ടൽ; ഒരാൾ അറസ്റ്റിൽ

0
50

ബെംഗളൂരു: നഗര വ്യാപകമായി വ്യാജ വാഹനാപകടങ്ങളുണ്ടാക്കി പണം തട്ടുന്നയാളെ അശോക്നഗർ പോലീസ് അറസ്റ്റ് ചെയ്തു. മൈസൂരു സ്വദേശിയായ സമാലി ഖാനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം എംജി റോഡിൽ വച്ച് 78 വയസ്സുകാരനെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. മനപൂർവം വാഹനം ഇടിച്ച ശേഷം ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയായിരുന്നു.

വയോധികരായ യാത്രക്കാരെയാണ് ഇയാൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. വ്യാജ നമ്പർ പ്ലേറ്റുള്ള സ്കൂട്ടറാണ് ഇതിനു ഉപയോഗിച്ചിരുന്നത്. പോലീസ് പിടിയിൽ നിന്നു രക്ഷപ്പെടാൻ മൊബൈലും ഉപയോഗിച്ചിരുന്നില്ല. എന്നാൽ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഉപയോഗിച്ച് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.

SUMMARY: Fake accident trickster arrested

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

You cannot copy content of this page