ബെംഗളൂരു: കർണാടക ഗവർണറുടെപേരിൽ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുണ്ടാക്കിയ സംഭവത്തിൽ പോലീസ് കേസെടുത്തു. ഗവർണർ താവർ ചന്ദ് ഗഹ്‌ലോതിന്റെ സ്പെഷ്യൽ സെക്രട്ടറി ആർ. പ്രഭുശങ്കർ നൽകിയ പരാതിയില്‍ ബെംഗളൂരു സെൻട്രൽ ഡിവിഷൻ സൈബർ ക്രൈം പോലീസാണ് കേസെടുത്തത്. ഐടി ആക്ടിലെ 66 സി വകുപ്പുചുമത്തിയാണ് കേസെടുത്തത്. ഗവർണറുടെ പേരും ചിത്രവുമുപയോഗിച്ചാണ് വ്യാജ പേജ് സൃഷ്ടിച്ചത്.
SUMMARY: Fake Facebook account in the name of the governor; case registered
.