മകൾക്ക് 18 വയസ്സ് തികഞ്ഞാലും ഉന്നത വിദ്യാഭ്യാസച്ചെലവ് പിതാവ് വഹിക്കണം: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞാലും ഉപരിപഠനത്തിനുള്ള ചെലവുകൾ വഹിക്കാൻ പിതാവിന് ബാധ്യതയുണ്ടെന്ന് കർണാടക ഹൈക്കോടതി. നീറ്റ് പിജി മെഡിക്കൽ പ്രവേശനത്തിന് തുക നൽകാൻ വിദ്യാർഥിയുടെ പിതാവിനോട് നിർദ്ദേശിച്ച വിചാരണക്കോടതി ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേഷന്‍ കോഴ്‌സിന്റെ വാര്‍ഷിക ഫീസായി 16 ലക്ഷം രൂപ നല്‍കണമെന്ന വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മംഗളൂരു സ്വദേശിയായ 53കാരന്‍ നല്‍കിയ റിവിഷന്‍ ഹരജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എച്ച് പി സന്ദേഷ് വിധി പ്രസ്താവിച്ചത്.

മകള്‍ക്ക് പ്രായപൂര്‍ത്തിയായതിനാല്‍ ബാങ്കുവായ്പയെടുത്ത് വിദ്യാഭ്യാസം തുടരാനാകുമെന്നായിരുന്നു പിതാവിന്റെ ഹര്‍ജിയിലെ വാദം. എന്നാല്‍ ഇതുകൊണ്ടുമാത്രം വിചാരണക്കോടതിയുടെ വിധി തള്ളിക്കളയാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

മംഗളൂരു ഫാദർ മുള്ളേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷനിൽ എം.ഡി ഡെർമറ്റോളജി കോഴ്‌സിനു ചേര്‍ന്ന വിദ്യാര്‍ഥിയാണ് അച്ഛന്‍ ഫീസ് നല്‍കണമെന്നാവശ്യപ്പെട്ട് വിചാരണക്കോടതിയെ സമീപിച്ചത്. കോടതി അനുകൂല ഉത്തരവ് നല്‍കുകയും ചെയ്തു. പക്ഷേ, പിതാവ് ഇതിനെതിരെ സെഷന്‍സ് കോടതിയെ സമീപിച്ചു. മകള്‍ ഹര്‍ജി നല്‍കിയപ്പോള്‍ പ്രായപൂര്‍ത്തിയായെന്നും അതിനാല്‍ പണം നല്‍കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി. എംബിബിഎസ് ഫീസിന്റെ മുഴുവന്‍ തുകയും നല്‍കിയതാണെന്നും പിജി കോഴ്‌സ് മകള്‍ സ്വയം തെരഞ്ഞെടുത്തതാണെന്നും വാദിച്ചു. മെഡിക്കൽ ഉപരിപഠനം ഡോക്ടറുടെ കരിയറിൽ വളരെ നിർണായകമാണെന്ന് വിലയിരുത്തിയ ഹൈക്കോടതി പിതാവ് നൽകിയ ഹർജി തള്ളുകയായിരുന്നു.
SUMMARY: Father must bear expenses of daughter’s higher education even after she turns 18: Karnataka High Court

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കള്ളനോട്ടുകള്‍ അച്ചടിച്ച് വിതരണം; രണ്ട് പേര്‍ പിടിയിൽ

ബെംഗളൂരു: 500 രൂപയുടെ കള്ളനോട്ടുകള്‍ അച്ചടിച്ച് കർണാടകയിലും തമിഴ്നാട്ടിലും വിതരണം ചെയ്ത...

‘രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികളെ രാഷ്ട്രീയ ആയുധമാക്കുന്നു’; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

ന്യൂഡല്‍ഹി: നീറ്റ്, സിബിഎസ്‌ഇ പരീക്ഷാ ക്രമക്കേടില്‍ തന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം രൂക്ഷമാകുന്നതിനിടെ...

അനുനയ നീക്കം; വാങ്ചുക്കിനെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്ര മന്ത്രിമാർ

ന്യൂഡൽഹി: നിരാഹാര സമരം തുടരുന്ന സോനം വാങ്ചുക്കിനെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രിമാർ....

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും

ബെംഗളൂരു: കാവേരി കുടിവെള്ള വിതരണത്തിനായുള്ള പ്രധാന പൈപ്പ് ലൈനിൽ അടിയന്തര അറ്റകുറ്റപ്പണികൾ...

കല ഓണോത്സവം പോസ്റ്റർ പ്രകാശനം

ബെംഗളൂരു: ബെംഗളൂരു കല വെല്‍ഫയര്‍ അസോസിയേഷന്‍  സംഘടിപ്പിക്കുന്ന കല ഓണോത്സവം 2026-ന്റെ...

ബെംഗളൂരുവിൽ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്‌കേസിൽ 61-കാരിയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം

ബെംഗളൂരു: നഗരത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തെ രാമോഹള്ളി തടാകത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ...

കർണാടകയിൽ ശക്തമായ മഴയ്ക്ക് സാധ്യത; തീരദേശ ജില്ലകളിൽ ജാഗ്രത നിര്‍ദേശം 

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്ക്...

സിക്കിമിൽ തുരങ്കം തകർന്നുണ്ടായ സ്ഫോടനം; 20 തൊഴിലാളികൾ മരിച്ചതായി സ്ഥിരീകരണം

ഗാങ്ടോക്ക്: സിക്കിമിലെ നാംചി ജില്ലയിൽ ജലവൈദ്യുതപദ്ധതിയുടെ നിർമാണത്തിലുള്ള തുരങ്കം തകർന്ന് 20...

Related Articles

Popular Categories