ന്യൂഡൽഹി: ബിഹാറിലെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഡല്‍ഹി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ പോളിംഗ് ബൂത്തുകളുടെ സുരക്ഷ കൂട്ടിയിട്ടുണ്ട്. ആദ്യ ഘട്ടത്തിലേത് പോലെ രണ്ടാംഘട്ടത്തിലും മികച്ച പോളിംഗ് നടക്കുമെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ വിലയിരുത്തൽ.
20 ജില്ലകളിലെ 122 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. 3.7 കോടി വോട്ടർമാർ 1302 സ്ഥാനാർഥികളുടെ വിധി എഴുതും. തിർഹുത്ത് മേഖലയിലെ 40 മണ്ഡലങ്ങളും മഗധിലെ 26 മണ്ഡലങ്ങളും സീമാഞ്ചലിലെ 24 മണ്ഡലങ്ങളും ശഹാബാദിലെ 22 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ്.
ഭരണകക്ഷിയായ എൻ.ഡി.എയും പ്രതിപക്ഷമായ ഇൻഡ്യ സഖ്യവും തമ്മിലാണ് മത്സരം. വെസ്റ്റ് ചമ്പാരൻ, ഈസ്റ്റ് ചമ്പാരൻ, സീതാമർഹി, മധുബാനി, സുപോൾ, അരാരിയ, കിഷൻഗഞ്ച് എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ്. നേപ്പാളുമായി അതിർത്തി പങ്കിടുന്ന ജില്ലകളാണിത്
121 മണ്ഡലങ്ങളിലേക്ക് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 65.08 ശതമാനം റെക്കോർഡ് പോളിങ് രേഖപ്പെടുത്തിയിരുന്നു. ചൊവ്വാഴ്‌ച വൈകിട്ടോടെ എക്‌സിറ്റ്‌പോൾ ഫലങ്ങൾ പുറത്തുവരും. ഫലങ്ങള്‍ വെള്ളിയാഴ്‌ച അറിയാം.
SUMMARY: Final phase of voting in Bihar today; 3.7 crore voters will cast their votes













