പാലക്കാട്: ഓങ്ങല്ലൂർ കാരക്കാട് ആക്രിക്കടയ്ക്ക് തീപിടിച്ചു. ആക്രിക്കട പൂർണ്ണമായും കത്തിനശിച്ച നിലയില്‍. സംഭവ സ്ഥലത്ത് 4 യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പഴയ ഫ്രിഡ്ജിന്റെ പൊളിച്ചുവെച്ച ഭാഗങ്ങള്‍ക്കാണ് ആദ്യം തീപിടിച്ചത്. ഇത് പിന്നീട് ആളിക്കത്തുകയായിരുന്നു.
അഗ്നിബാധയെ തുടർന്ന് പ്രദേശത്ത് കറുത്ത പുക പടർന്നു. മുൻഭാഗത്തെ തീ നിയന്ത്രണാധീതമാക്കിയിട്ടുണ്ടെങ്കിലും പിന്നിലെ തീ ഇതുവരെയും അണക്കാനായിട്ടില്ല. അപകട സാധ്യത കണക്കിലെടുത്ത് ആക്രിക്കടയ്ക്ക് മുന്നിലെ വീട്ടുകാരെ താത്കാലികമായി ഒഴിപ്പിച്ചിട്ടുണ്ട്.
SUMMARY: Fire breaks out at Akrikadak in Palakkad; shop completely gutted














