തൃശ്ശൂർ: തൃശ്ശൂർ റെയില്‍വേ സ്റ്റേഷന്റെ പാർക്കിംഗ് ഏരിയയിലുണ്ടായ തീപിടിത്തത്തില്‍ സ്റ്റേഷൻ മാസ്റ്റർക്ക് നോട്ടീസ് അയച്ച് തൃശൂർ കോർപ്പറേഷൻ. തീപിടിത്തമുണ്ടായ പാർക്കിംഗ് ഏരിയയില്‍ മുൻസിപ്പാലിറ്റി ബില്‍ഡിംഗ് നിയമങ്ങളുടെ ലംഘനമുണ്ടായെന്നാണ് കണ്ടെത്തല്‍. 7 ദിവസത്തിനകം പരിശോധന നടത്തണമെന്നും നോട്ടീസില്‍ പറയുന്നു.
തീപിടിത്തത്തില്‍ 500ലേറെ ബൈക്കുകളാണ് കത്തിയമർന്നത്. 5 ഫയർ യൂണിറ്റ് ഒന്നര മണിക്കൂറിലേറെ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇന്ന് രാവിലെ ആറരയോടെയാണ് തൃശ്ശൂർ റെയില്‍വേ സ്റ്റേഷന്റെ രണ്ടാം ഗേറ്റിലുള്ള ബൈക്ക് പാർക്കിംഗ് കേന്ദ്രത്തില്‍ തീ പടർന്നത്. ബൈക്കുകളുടെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചതോടെ മറ്റു ബൈക്കുകളിലേക്ക് വളരെ വേഗത്തില്‍ തീ ആളിപ്പടർന്നു.
SUMMARY: Fire breaks out in railway station parking lot; Station Master served notice














