ഇസ്ലാമാബാദ്: ഷെഹ്ബാസ് ഷരീഫ് സർക്കാരിനെതിരെ പാക് അധീന കാഷ്മീരിൽ നടക്കുന്ന പ്രതിഷേധത്തിൽ രണ്ട് മരണം. പാക്സൈന്യവും ഐഎസ്ഐ പിന്തുണയുള്ള മുസ്ലിം കോൺഫറൻസും സംയുക്തമായി നടത്തിയ വെടിവയ്പ്പിൽ 22 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്.
വെടിവയ്പ്പിന്റെ വീഡിയോ ദൃശ്യങ്ങൾ പാക് മാധ്യമങ്ങൾ പുറത്തുവിട്ടു.
#BREAKING: Pakistan Army/ISI backed Muslim Conference goons seen firing at innocent civilians of Awami Action Committee who are demanding basic rights for people of Pakistan Occupied Kashmir (PoK). One dead and 15 injured so far in brutality by Muslim Conference & Pak Forces. pic.twitter.com/0NBXYbzLJX
— Aditya Raj Kaul (@AdityaRajKaul) September 29, 2025
ഇതിനിടെ സമരക്കാർ രണ്ട് പാക് സൈനികരെ പിടികൂടി തടഞ്ഞുവെച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. മൗലികാവകാശങ്ങൾ നിഷേധിക്കുന്നതിനെതിരേയാണ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാക് അധീന കാഷ്മീരിലെ സാധാരണക്കാർ സംഘടിച്ചത്.
#BREAKING: Civilians at a massive protest against Pakistan Govt in Pakistan Occupied Kashmir (PoK) captured two soldiers. Thousands of civilians are on the streets for an indefinite strike. Entire PoK has been turned into a Garrison. Shutdown across PoK. Govt using brutal force. pic.twitter.com/dlaUs1BC4r
— Aditya Raj Kaul (@AdityaRajKaul) September 29, 2025
സമീപകാല ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ സമരങ്ങൾക്കും സംഘർഷങ്ങൾക്കുമാണ് പാക് അധീന കശ്മീരും തലസ്ഥാനമായ മുസഫറാബാദും സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. പിഒകെ അസംബ്ലിയിൽ കാഷ്മീരി അഭയാർഥികൾക്കായി സംവരണം ചെയ്ത 12 സീ റ്റുകൾ റദ്ദാക്കുക തുടങ്ങിയ 38 ആവശ്യങ്ങൾ ഉന്നയിച്ചാണ് അവാമി ആക്ഷൻ കമ്മിറ്റി പ്രതിഷേധിക്കുന്നത്. ആയിരം സൈനികരെ കൂടി പ്രക്ഷോഭ മേഖലയിലേക്ക് അയച്ചതായും റിപ്പോർട്ടുകളുണ്ട്.
പ്രക്ഷോഭ മേഖലയിലെ കടകൾ ഉൾപ്പെടെ അടച്ചാണ് ആളുകൾ രംഗത്തുള്ളത്. അവകാശങ്ങൾ നേടിയെടുക്കും. പണിമുടക്ക് പ്ലാൻ എയാണ്. ജനങ്ങളുടെ ക്ഷമ നശിച്ചു. പ്ലാൻ ഡി വരെ പദ്ധതിയിട്ടിട്ടുണ്ടെന്ന് അവാമി ആക്ഷൻ കമ്മിറ്റി നേതാവ് ഷൗക്കത്ത് നവാസ് മിർ പറഞ്ഞു.
എന്നാല്‍ പ്രക്ഷോഭത്തോട് ശഹ്ബാസ് ശരീഫിന്റെ നേതൃത്വത്തിലുള്ള പാക് സർക്കാർ അനുകൂല സമീപനമല്ല സ്വീകരിക്കുന്നത്. ഒരു മാസത്തിലധികമായി തുടരുന്ന സമരത്തെ തുടക്കം മുതലേ അടിച്ചമർത്താനാണ് സർക്കാർ ശ്രമം. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിലെ പ്രധാന നഗരങ്ങളിലേക്കുള്ള പ്രവേശന കേന്ദ്രങ്ങളെല്ലാം സൈന്യം അടച്ചു. ഇതിനിടെ, സമരക്കാർ ഫെഡറൽ മന്ത്രിമാരുൾപ്പെട്ട പ്രതിനിധികളുമായി 13 മണിക്കൂർ ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതോടെയാണ്, സമരം കൂടുതൽ ശക്തമാക്കാൻ എ.എ.സി തീരുമാനിച്ചത്.
SUMMARY: Firing in protest in Pakistan Occupied Kashmir; Two dead, 22 injured