കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരെയുള്ള പീഡന കേസില്‍, രണ്ടാംപ്രതി ജോബി ജോസഫിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആദ്യ പീഡന പരാതിയിലെ രണ്ടാം പ്രതിയാണ് അടൂർ സ്വദേശിയായ ജോബി. ഉപാധികളോടെയാണ് ജാമ്യം അനുവഗിച്ചിരിക്കുന്നത്.
ഗർഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ച് നല്‍കിയത് ജോബിയാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. യുവതിയുടെ ആവശ്യപ്രകാരമാണ് മരുന്ന് എത്തിച്ചതെന്നും മരുന്ന് എന്തിന് ഉള്ളതാണെന്ന് അറിയില്ലെന്നുമായിരുന്നു മുൻകൂർ ജാമ്യാപേക്ഷയില്‍ പറയുന്നത്. ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ചികിത്സ തേടിയ ആശുപത്രി രേഖകള്‍ പോലീസ് കോടതിയില്‍ ഹാജരാക്കി.
ഗർഭഛിദ്രത്തിനായി ബംഗളൂരുവില്‍ നിന്ന് യുവതിക്ക് മരുന്ന് എത്തിച്ച് നല്‍കി. നിർബന്ധിച്ച് കഴിപ്പിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ വീഡിയോ കോള്‍ വിളിച്ച് അത് കഴിക്കുന്നതിനായി നിർബന്ധിച്ചു. എന്നതുള്‍പ്പെടെയുള്ള 20 പേജ് വരുന്ന യുവതിയുടെ മൊഴിയില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് ജോബിയെ പ്രതി ചേർത്തത്.
SUMMARY: First sexual assault case against Rahul Mangkootatil; Second accused Joby Joseph granted bail














