Monday, October 27, 2025
21.7 C
Bengaluru

ഗോവിന്ദച്ചാമി ജയിൽ ചാടാൻ നടത്തിയത് വൻ തയ്യാറെടുപ്പുകൾ; 20 ദിവസത്തോളം നീണ്ട ആസൂത്രണം, ചോറ് ഒഴിവാക്കി ശരീരഭാരം കുറച്ചു

കണ്ണൂർ: സൗമ്യ കൊലകേസിലെ പ്രതിയും കൊടുംകുറ്റവാളിയുമായ ​ഗോവിന്ദച്ചാമി ജയിൽ ചാടാൻ നടത്തിയത് വൻ തയ്യാറെടുപ്പുകൾ. 20 ദിവസത്തോളം നീണ്ട ആസൂത്രണത്തിനൊടുവിലാണ് ജയിലിൽനിന്നും ചാടിയത്. ശരീരഭാരം കുറയ്ക്കുകയും ജയിൽ അഴി മുറിക്കാനും മതിൽ ചാടാനുമുള്ള ഉപകരണങ്ങൾ കൈവശപ്പെടുത്തുകയും ചെയ്തു. വണ്ണം കുറക്കാൻ വേണ്ടി ചോറ് കഴിക്കുന്നത് അവസാനിപ്പിച്ചിരുന്നു. പകരം ആഴ്ചകളായി ചപ്പാത്തി മാത്രമാണ് പ്രതി കഴിച്ചിരുന്നത്. വണ്ണം കുറച്ചത് വഴിയാണ് രണ്ട് കമ്പികൾ മുറിച്ച് മാറ്റിയ ചെറിയ വിടവിലൂടെ ഗോവിന്ദച്ചാമിക്ക് നുഴഞ്ഞുകയറി പുറത്തുകടക്കാൻ സാധിച്ചത്.

ഉപ്പ് വെച്ച് സെല്ലിലെ കമ്പികൾ തുരുമ്പിപ്പിച്ചു. ജയിലിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്തുനിന്നും ഹാക്‌സോ ബ്ലേഡ് സംഘടിപ്പിച്ചു. സെല്ലിന്റെ കമ്പിയുടെ താഴ്ഭാഗമാണ് മുറിച്ചത്. വെള്ളം നിറയ്ക്കുന്ന വീപ്പ അടുക്കിവെച്ചാണ് മതിലിന് പുറത്തേക്ക് ചാടിയത്. ജയിൽ മോചിതരായാവരുടെ തുണികൾ ശേഖരിച്ചു വെച്ച് അതുപയോ​ഗിച്ചാണ് മതിലിന് പുറത്തുചാടിയത്.

മതിലിന് മുകളിലുള്ള ഫെൻസിങിൽ വൈദ്യുതി ഉണ്ടായിരുന്നില്ല എന്നാണ് സൂചന. വേലി മറികടക്കാൻ ശ്രമിച്ചാൽ വൈദ്യുതി ഷോക്ക് ഏൽക്കുന്ന തരത്തിലാണ് സജ്ജീകരണമുള്ളത്. എന്നാൽ, ഗോവിന്ദച്ചാമി മതിൽ ചാടുമ്പോൾ വൈദ്യുതി ഉണ്ടായിരുന്നെങ്കിൽ ഷോക്കേറ്റേനേ.

​രാവിലെ 6.30 കഴിഞ്ഞാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയ വിവരം പോലീസിന് ലഭിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ 4.15ഓെയാണ് പ്രതി ജയിൽ ചാടിയതെന്ന് പോലീസ് മനസിലാക്കി. തുടർന്ന് കണ്ണൂർ ടൗൺ അസിസ്റ്റന്റ് കമീഷണർ പ്രദീപൻ, എസ് എച്ച് ഒ ശ്രീജിത്ത്, എസ് ഐമാർ, ഡാൻസാഫ് ടീം അംഗങ്ങൾ, മറ്റ് പോലീസ് ഉദ്യോ​ഗസ്ഥർ എന്നിവർ വ്യാപക പരിശോധന നടത്തുകയായിരുന്നു. ജയിൽചാടിയ വിവരം ലഭിച്ച് മൂന്നര മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പിടികൂടാനായി.

പോലീസ് ഉദ്യോ​ഗസ്ഥരുടെ കൃത്യമായ പ്രവർത്തനങ്ങളിലൂടെയാണ് പ്രതി പിടിയിലായതെന്ന് കണ്ണൂർ സിറ്റി പോലീസ് കമീഷണർ നിധിൻ രാജ്. പ്രതിയെ കണ്ടു എന്ന പറഞ്ഞ് ലഭിച്ച വിവരങ്ങൾ എല്ലാം പരിശോധിച്ചു. അതിന്റെ ഭാ​ഗമായി തളാപ്പിൽ നടത്തിയ പരിശോധനയിലാണ് കിണറ്റിനുള്ളിൽ ഒളിച്ചിരുന്ന ​ഗോവിന്ദച്ചാമിയെ കണ്ടെത്തിയത്. ഗോവിന്ദച്ചാമിയെ കണ്ടത്താൻ നിർണായക വിവരം നൽകിയ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും ഗോവിന്ദച്ചാമിയ്ക്ക് സഹായം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും കമീഷണർ അറിയിച്ചു.

2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിൽ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശ്ശൂർ മെഡിക്കൽ കോളജിൽവച്ച് സൗമ്യ മരിച്ചു. കേസിൽ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സംശയത്തിന്റെ ആനുകൂല്യം കണക്കാക്കിലെടുത്ത് വധശിക്ഷ സുപ്രീംകോടതി 2016ൽ റദ്ദാക്കി ജീവപര്യന്തമായി മാറ്റുകയുമായിരുന്നു. ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്.
SUMMARY: Govindachamy made extensive preparations to escape from prison.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

പിഎം ശ്രീ; ബുധനാഴ്ച യുഡിഎസ്എഫ് പഠിപ്പ് മുടക്ക്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ബുധനാഴ്ച സംസ്ഥാനത്ത് യുഡിഎസ്എഫ് പഠിപ്പ്മുടക്ക്....

കാസറഗോഡ്‌ പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, ഏതാനും​പേർക്ക് ഗുരുതര പരുക്ക്

കാസറഗോഡ്‌: സീതാംഗോളിക്ക് സമീപം അനന്തപുരയിലെ പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു....

കനത്ത മഴ: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തൃശൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...

കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ് വടംവലി മത്സരം; എവര്‍ഷൈന്‍ കൊണ്ടോട്ടി ചാമ്പ്യന്‍മാര്‍

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ്, ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അന്തര്‍സംസ്ഥാന...

Topics

ബെംഗളൂരു സെൻട്രൽ ജയിലിലേക്ക് ഫോൺ കടത്തി; വാര്‍ഡന്‍ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതിക്ക് നൽകാൻ...

പുട്ടപർത്തിയില്‍ നിന്ന് ബെംഗളൂരു വഴി തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിൻ

ബെംഗളൂരു: പുട്ടപർത്തി പ്രശാന്തി നിലയത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് ബെംഗളൂരു വഴി സ്പെഷ്യല്‍...

ബെംഗളൂരുവില്‍ എൽപിജി സിലിണ്ടർ ചോർന്നതിനെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ വയോധിക മരിച്ചു; നാല് പേര്‍ക്ക് പരുക്ക്

ബെംഗളൂരു: കെആർ പുരം ത്രിവേണി നഗറിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്...

ബൈക്ക് യാത്രികരെ ഇടിച്ച്‌ തെറിപ്പിച്ചു; നടി ദിവ്യ സുരേഷിനെതിരെ കേസ്

ബെംഗളൂരു: ബൈക്ക് യാത്രക്കാരായ മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ...

ഡോ. സുഷമ ശങ്കറിന് ‘ബാലദീപ്തി പുരസ്കാരം’

ബെംഗളൂരു: കന്നഡ - മലയാളം എഴുത്തുകാരിയും, വിവർത്തകയുമായ ഡോ. സുഷമ ശങ്കറിന് ബാലസാഹിത്യ...

പിജിയില്‍ മൂട്ടയ്ക്ക് തളിച്ച കീടനാശിനി ശ്വസിച്ച് വിദ്യാർഥി മരിച്ചു

ബെംഗളൂരു: നഗരത്തിലെ പേയിങ് ഗെസ്റ്റ് (പിജി) സ്ഥാപനത്തിലെ  മുറിയിൽ മൂട്ടയെ കൊല്ലാനായി...

ബെംഗളൂരുവിലെ റോഡുകളിലെ കുഴികൾ ഒരാഴ്ചക്കകം പൂർണമായും നികത്തണം; നിർദേശവുമായി മുഖ്യമന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലെ റോഡുകളിലെ കുഴികൾ ഒരാഴ്ചക്കകം പൂർണമായും നികത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം...

നെലമംഗല കേരള സമാജം വടംവലിമത്സരം ഇന്ന്

ബെംഗളൂരു: നെലമംഗല കേരള സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെഗാ വടംവലിമത്സരം ബസവണ്ണ...

Related News

Popular Categories

You cannot copy content of this page