ഗാന്ധിനഗര്‍: സാരിയെയും പണത്തെയും ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതിശ്രുതവധുവിനെ വരന്‍ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു. ഗുജറാത്തിലെ ഭാവ്‌നഗറിലെ ടെക്രി ചൗക്കിന് സമീപത്താണ് സംഭവം. ശനിയാഴ്ച രാത്രി വിവാഹം നടക്കാന്‍ ഒരു മണിക്കൂര്‍ മാത്രം അവശേഷിക്കേയായിരുന്നു കൊലപാതകം. സാജന്‍ ബരെയ്യ എന്ന യുവാവാണ് ലിവ് ഇന്‍ പങ്കാളി കൂടിയായ സോണി ഹിമ്മത് റാത്തോഡിനെ കൊലപ്പെടുത്തിയത്.
കഴിഞ്ഞ ഒന്നരവര്‍ഷമായി സാജനും സോണിയും ഒരുമിച്ചായിരുന്നു താമസം. വിവാഹ നിശ്ചയവും വിവാഹത്തോടനുബന്ധിച്ചുള്ള ചടങ്ങുകളും പൂര്‍ത്തീകരിച്ചിരുന്നതായും പോലീസ് പറഞ്ഞു.
വിവാഹദിവസം സാജനും സോണിയും തമ്മില്‍ സാരിയെയും പണത്തെയും ചൊല്ലി തര്‍ക്കമുണ്ടാവുകയായിരുന്നു. പിന്നാലെ സാജന്‍ ഇരുമ്പ് പൈപ്പ് കൊണ്ട് സോണിയെ അടിക്കുകയായിരുന്നു. തല പിടിച്ച് ഭിത്തിയില്‍ ഇടിക്കുകയും ചെയ്തു. സോണി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം സാജന്‍ ബരെയ്യ ഒളിവിലാണ്. ഇയാള്‍ക്കെതിരെ തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് പോലീസ്.
SUMMARY: Groom beats fiancée to death with iron rod an hour before wedding













